കല്ലമ്ബലം: നാവായിക്കുളം പഞ്ചായത്തിലെ നാലാം വാര്ഡ് അംഗം സഫറുല്ല പോക്സോ കേസില് പ്രതിയായി ജയിലിലായതുകാരണം പഞ്ചായത്ത് യോഗത്തിലും സ്റ്റാന്ഡിങ് കമ്മിറ്റി യോഗത്തിലും തുടര്ച്ചയായി പങ്കെടുക്കാതിരുന്നിട്ടും ഇയാളെ അയോഗ്യനാക്കാന് നടപടിയെടുക്കാത്തതില് പ്രതിഷേധിച്ച് കോണ്ഗ്രസ് അംഗങ്ങള് പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു.
ഒരു സീറ്റിെന്റ ഭൂരിപക്ഷത്തില് ഭരണം നിലനിര്ത്താന് സെക്രട്ടറിയും ഭരണസമിതി അംഗങ്ങളും ഒത്തുകളിക്കുകയാണെന്ന് ആരോപിച്ചായിരുന്നു സമരം. എന്നാല് വിഷയത്തില് യഥാവിധി നോട്ടീസ് നല്കിയിട്ടുണ്ടെന്നും പ്രസിഡന്റിെന്റ അനുമതി ലഭിക്കാന് വൈകുന്നതിനാലാണ് റിപ്പോര്ട്ട് അയക്കാത്തതെന്നും പ്രത്യേക പഞ്ചായത്ത് യോഗം വിളിച്ച് അതിലെ തീരുമാനം അനുസരിച്ച് റിപ്പോര്ട്ട് നല്കുമെന്നുമുള്ള സെക്രട്ടറിയുടെ ഉറപ്പിെന്റ അടിസ്ഥാനത്തില് ഉപരോധം അവസാനിപ്പിച്ചു.

