ഫോണ്‍വിവരങ്ങള്‍ ചോര്‍ത്തി ബാങ്കില്‍ നിന്നും പണം തട്ടിയ 12അംഗ സംഘം പിടിയില്‍

ഫോണ്‍വിവരങ്ങള്‍ ചോര്‍ത്തി ബാങ്കില്‍ നിന്നും പണം തട്ടിയ 12അംഗ സംഘം പിടിയില്‍

ന്യൂഡല്‍ഹി: ഫോണ്‍വിവരങ്ങള്‍ ചോര്‍ത്തി ബാങ്കില്‍ നിന്നും പണം തട്ടിയ 12അംഗ സംഘം പിടിയില്‍. ഡല്‍ഹി പോലീസീണ് ഇവരെ അറസ്റ്റ് ചെയ്തത്.

പിടിയിലായവര്‍ ആയിരത്തോളം കേസുകളില്‍ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. ജാര്‍ഖണ്ഡ് ജംതര സ്വദേശികളാണ് പിടിയിലായവരെല്ലാം. ബംഗ്ലൂര്‍, വെസ്റ്റ് ബംഗ്ലാള്‍ എന്നിവിടങ്ങളില്‍ നിന്നായാണ് പന്ത്രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയതത്.

വ്യാജ വെബ്സൈറ്റുകളിലൂടെയും മാല്‍വെയറുകളിലൂടെയുമാണ് ഇവര്‍ തട്ടിപ്പ് നടത്തിയതെന്ന് സൈബര്‍സെല്‍ ഡെപ്യൂട്ടി കമ്മീഷ്ണര്‍ അറിയിച്ചു. മാല്‍വെയറുകള്‍ തങ്ങളുടെ ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയും ഇതിനിടെ ബാങ്കിങ് വിവരങ്ങള്‍ ചോര്‍ത്തുകയുമായിരുന്നു രീതി. ഈ വിവരങ്ങള്‍ ഉപയോഗിച്ച്‌ ഇവര്‍ ഉപയോഗിച്ച്‌ ഇരകളുടെ ഫോണില്‍ നിന്ന് ഒ.ടി.പിയടക്കമുള്ള വിവരങ്ങള്‍ ചോര്‍ത്തിയാണ് പണം തട്ടിയെടുത്തിരുന്നതത്.

27.10 ലക്ഷം രൂപ നഷ്ടപ്പെട്ടയാള്‍ പൊലീസില്‍ പരാതി നല്‍കിയ ശേഷമാണ് സംഭവം പുറംലോകമറിഞ്ഞതെന്നും പൊലീസ് അറിയിച്ചു.

ബാംഗ്ലൂരില്‍ നിന്ന് അറസ്റ്റ് ചെയ്ത മുഹമ്മദ് മുജാഹിത് അന്‍സാരി, ആസിഫ് അന്‍സാരി, ഗുലാബ് അന്‍സാരി, ഷഹന്വാസ് അന്‍സാരി, ബഹറുദ്ദീന്‍ അന്‍സാരി, ബസറുദ്ദീന്‍ അന്‍സാരി എന്നീവര്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

ഇന്ത്യ മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന വലിയൊരു സംഘമാണ് ഇതെന്നും പൊലീസ് അറിയിച്ചു. പലപ്പോഴും അറസ്റ്റിലായവര്‍ വഴി തെറ്റിക്കാന്‍ ശ്രമിച്ചിരുന്നു. സംഘത്തിലെ പ്രധാനിയെന്നു കരുതുന്ന മുസ്ലീം അന്‍സാരി എന്നയാളെ നിരവധി റെയ്ഡുകള്‍ക്ക് ശേഷമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

prp

Leave a Reply

*