കൊച്ചി :കൊലപാതക ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് മൊബൈല്‍ ഫോണുകള്‍ ദിലീപ് അന്വേഷണ സംഘത്തിന് കൈമാറില്ല .ഫോണുകള്‍ ഹാജരാക്കാനാകില്ലെന്ന് ദിലീപ് അന്വേഷണ സംഘത്തെ അറിയിക്കും.ഫോണുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് നല്കാന് അഭിഭാഷകനെ ഏല്‍പ്പിച്ചിരിക്കുകയാണെന്നും ,ഡിജിറ്റില്‍ പകര്‍പ്പുകളെടുത്ത ശേഷം ഫോണുകള്‍ നല്‍കാമെന്നുമാണ് ദിലീപുമായി അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത് .
അന്വേഷണ ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയേക്കുമെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഫോണുകള്‍ ഹാജരാക്കാന്‍ ദിലീപ് തയ്യാറാവാത്തത്. അന്വേഷണ ഉദ്യോഗസ്ഥര്‍ ദിലീപിനെതിരെ തെളിവുകള്‍ കെട്ടിച്ചമയ്ക്കുകയാണെന്ന് ആരോപണമുണ്ട് . ഈ സാഹചര്യത്തില്‍ കൂടിയാണ് ദിലീപിന്റെ നീക്കം .ദിലീപും, സഹോദരന് അനൂപും, സഹോദരി ഭര്‍ത്താവ് സൂരജും ഉപയോഗിച്ചിരുന്ന അഞ്ച് ഫോണുകള്‍ ഇന്ന് ഹാജരാക്കാനായിരുന്നു ക്രൈംബ്രാഞ്ച് നിര്‍ദ്ദേശം
കേസില്‍, ദിലീപ് അടക്കമുള്ള പ്രതികള്‍ ഒളിപ്പിച്ച മൊബൈല്‍ ഫോണുകള്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് മുന്‍പ് ക്രൈംബ്രാഞ്ചിന് മുന്നില്‍ ഫോണുകള്‍ ഹാജരാക്കാനാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടിരിക്കുന്നത്. ദിലീപ്, സഹോദരന് അനൂപ്, അപ്പു എന്നിവര്‍ക്കാണ് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയത്.
ഡിസംബര്‍ ഒമ്ബതിന് വധഭീഷണി കേസ് എടുത്തതിന് പിന്നാലെ, പ്രതികള്‍ ഉപയോഗിച്ചിരുന്ന അഞ്ച് ഫോണുകള്‍ മാറ്റുകയും പുതിയ ഫോണുകളില്‍ സിംകാര്‍ഡ് ഇട്ടെന്നുമാണ് അന്വേഷണ സംഘം പറയുന്നത് . ഇവരുടെ വീട്ടില്‍ റെയ്ഡ് നടത്തിയപ്പോള്‍ അന്വേഷണ സംഘം ഫോണുകള്‍ പിടിച്ചെടുത്തിരുന്നു
ഇന്ന് ഉച്ചയോടെ ഫോണ്‍ ഹാജരാക്കാത്ത പക്ഷം ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ച് പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന ആവശ്യം ഉന്നയിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.അതെ സമയം ഗൂഢാലോചനാ ക്കേസില്‍ ഏതുവിധേനയും ദിലീപിനെ കുടുക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നതെന്നാണ് ദിലീപ് അനുകൂലികളുടെ ആരോപണം

