പഹയാ.. ബല്ലാത്ത ധൈര്യം തന്നെ അനക്ക്;കൊക്കയിലെ ഇടുങ്ങിയ വളവില്‍ യൂടേണ്‍ എടുത്ത് ഡ്രൈവര്‍; വീഡിയോ വൈറല്‍

സാഹസികത ഇഷ്ടപ്പെടാത്തവര്‍ ചുരുക്കമായിരിക്കും.ജീവന്‍ പണയപ്പെടുത്തി സാഹസികപ്രവര്‍ത്തികളിലേര്‍പ്പെടുന്നതിന്റെ വീഡിയോകള്‍ പലപ്പോഴും വൈറലാവാറുണ്ട്.

എന്നാല്‍ സമൂഹമാദ്ധ്യമങ്ങളില്‍ ഇപ്പോള്‍ തരംഗം സൃഷ്ടിക്കുന്ന സാഹസിക ഡ്രൈവിങ്ങിന്റെ വീഡിയോ അല്പം കടന്ന കൈയ്യായിപ്പോയെന്നാണ് പലരുടേയും അഭിപ്രായം.

മലഞ്ചെരുവിലെ വളവില്‍ നിന്ന് ഒരാള്‍ യൂടേണ്‍ എടുക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ വൈറലാവുന്നത്.ഒന്നങ്ങട്ടോ ഇങ്ങട്ടോ മാറിയാല്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് തവിട് പൊടുയാവുമെന്ന് ഉറപ്പ്. എന്നാല്‍ അപകടസാദ്ധ്യത ഉണ്ടായിട്ടും കൂളായി യൂടേണ്‍ എടുക്കുകയാണ് ഡ്രൈവര്‍.

അല്പസമയത്തെ പരിശ്രമത്തിന് ശേഷം ഡ്രൈവര്‍ തന്റെ ഉദ്ദ്യമത്തില്‍ വിജയിക്കുകയും ചെയ്തു.നെഞ്ചിടിപ്പ് ഉയര്‍ത്തുന്നത്. അപകടം പിടിച്ചത്. എന്നിങ്ങനെയാണ് വീഡിയോയ്‌ക്ക് താഴെ വന്നിരിക്കുന്ന കമന്റുകള്‍. ഡ്രൈവറുടെ കഴിവ് അപാരം തന്നെ എന്നാണ് മറ്റു ചിലരുടെ കമന്റ്.എന്തായാലും ആരും ഈ യൂടേണ്‍ അനുകരിക്കരുതെന്നാണ് ഭൂരിഭാഗം പേരുടേയും അഭിപ്രായം

prp

Leave a Reply

*