പെറ്റി അടിയ്ക്കുന്നത് ക്വാട്ട തികയ്ക്കാന്‍: ഖജനാവ് കാലിയാകാതെ നോക്കാന്‍ പിണറായി പോലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണത്തെ തുടര്‍ന്ന് നിയമങ്ങള്‍ കര്‍ശനമാക്കുമ്ബോള്‍ പാവപ്പെട്ടവരുടെ കഞ്ഞിയില്‍ കല്ല് വാരി ഇട്ട് പിണറായി പോലീസ്. പൊലീസ് കേസെടുത്ത് പെറ്റി അടിയ്ക്കുന്നത് ക്വാട്ട തികയ്ക്കാനെന്ന ആരോപണമാണ് ഇപ്പോള്‍ സര്‍ക്കാരിനെതിരെ ഉയര്‍ന്നുവരുന്നത്. ഒരു ദിവസം നിശ്ചിത തുക സര്‍ക്കാരിലേക്ക് അയയ്ക്കണമെന്ന നിര്‍ദേശം പൊലീസ് ഉന്നത ഉദ്യോ​ഗസ്ഥര്‍ ജില്ലകള്‍ക്കും പൊലീസ് സ്റ്റേഷനുകള്‍ക്കും നല്‍കിയിട്ടുണ്ട്. ഇതോടെ വ്യാപകമായി പെറ്റി അടിച്ച്‌ കാശ് വാങ്ങുകയാണ് പൊലീസ്.

മാസ്ക് വച്ച്‌ പശുവിന് പുല്ലരിയാന്‍ പോയ‌ ആളിനുള്‍പ്പെടെ പൊലീസ് പെറ്റി അടിച്ചത് വിവാദമായിരിക്കെയാണ് ക്വാട്ട തികയ്ക്കാനുള്ള നിര്‍ദേശത്തിന്റെ വാര്‍ത്തകളും പുറത്ത് വരുന്നത്. ഖജനാവ് കാലിയാകാതെ നോക്കാനുള്ള നിര്‍ദേശമാണിതെന്നാണ് പറയുന്നത്. ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥരാണ് ഈ നിര്‍ദേശം താഴെത്തട്ടിലേക്ക് നല്‍കിയിട്ടുള്ളത്. ക്വാട്ട തികച്ചില്ലെങ്കില്‍ അതിനുള്ള പണി വേറെ കിട്ടുമത്രെ. ഇതോടെ എന്തിനും ഏതിനും പെറ്റി ഈടാക്കി കാശ് വാങ്ങുകയാണ് ലോക്കല്‍ പൊലീസ്.ഹെല്‍മറ്റ് വയ്ക്കാതെ പോകുന്നവനും ഇപ്പോള്‍ പകര്‍ച്ചവ്യാധി നിയന്ത്രണം ലംഘിച്ചെന്നാണ് കേസെന്ന പരാതികളും ഉയരുന്നുണ്ടെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വര്‍ക്കലയില്‍ നിന്ന് മീന്‍ വില്‍പനക്ക് പാരിപ്പള്ളിയിലെത്തിയ മല്‍സ്യത്തൊഴിലാളി സ്ത്രീയുടെ മീന്‍ പൊലീസ് വലിച്ചെറിഞ്ഞതും പകര്‍ച്ചവ്യാധി നിയമം പാലിക്കുന്നില്ലെന്ന കുറ്റം ചുമത്തിയായിരുന്നു. കടകള്‍ക്കു മുന്നില്‍ സാമൂഹിക അകലം പാലിച്ചുനില്‍ക്കുന്നവര്‍ക്കെതിരേയും കേസുകള്‍ എടുത്തിട്ടുണ്ട്. ഇതുവരെ ഒരു കോടിയിലേറെ രൂപ പിഴ ഇനത്തില്‍ പിരിച്ചിട്ടുണ്ട്. പുതിയ നിയമം വന്നതോടെ ആരോ​ഗ്യ വകുപ്പ് ജീവനക്കാര്‍ക്ക് പരിശോധനകള്‍ക്കുള്ള അധികാരം കുറയുകയും പരിശോധനക്ക് ഉടമസ്ഥരുടെ മുന്‍കൂര്‍ അനുമതി വേണമെന്ന നിര്‍ദേശവും ഉണ്ട്.

prp

Leave a Reply

*