രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. ഒരു ലിറ്റര്‍ പെട്രോളിന് 88 പൈസയും ഡീസലിന് 84 പൈസയുമാണ് വര്‍ധിച്ചത്. ഈ മാസം 23 മുതല്‍ ഒരാഴ്ചക്കിടെ ഒരു ലിറ്റര്‍ പെട്രോളിന് 6 രൂപ 10 പൈസയാണ് കൂടിയത്.
ഡീസലിന് ഒരാഴ്ചക്കിടെ അഞ്ച് രൂപ 86 പൈസയും കൂടി. കോഴിക്കോട് ഡീസലിന് 97രൂപ 61 പൈസയും പെട്രോളിന് 110 രൂപ 58 പൈസയുമായി. കൊച്ചിയില്‍ പെട്രോള്‍ വില 109 രൂപ 52 പൈസയും ഡീസല്‍ 96 രൂപ 69 പൈസയുമായി. തിരുവനന്തപുരത്ത് പെട്രോള്‍ വില 112രൂപ 10 പൈസയായി99 രൂപ 2 പൈസയായാണ് ഡീസല്‍ വില. ഒരിടവേളക്ക് ശേഷം കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് ഇന്ധന വില കൂട്ടിത്തുടങ്ങിയത്.

