അടുത്ത ചൊവ്വാഴ്ച മുതല്‍ സംസ്ഥാനത്ത് വ്യാപാരികള്‍ കൊക്കകോളയും പെപ്സിയും വില്‍ക്കില്ല. മുഖ്യമന്ത്രിയുടെ പിന്തുണ തേടിയ ശേഷം ഇതു സംബന്ധിച്ച പ്രഖ്യാപനം മാര്‍ച്ച് 14ന് തിരുവനന്തപുരത്ത് നടത്തുമെന്ന് വ്യാപാരി വ്യവസായ ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസിറുദ്ദീന്‍ കോഴിക്കോട് പറഞ്ഞു. സംസ്ഥാനത്ത് വരള്‍ച്ച രൂക്ഷമായ സാഹചര്യത്തിലും കൊക്കക്കോളയും പെപ്‍സിയും വ്യാപകമായി ജല ചൂഷണം നടത്തുകയാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പറഞ്ഞു. കോള കമ്പനികള്‍ക്കെതിരെ തമിഴ്നാട്ടിലെ വ്യാപാരികള്‍ നടത്തിക്കൊണ്ട് വരുന്ന സമരത്തെ പിന്തുണയ്ക്കാന്‍ കൂടിയാണ് കേരളത്തിലും ബഹിഷ്കരണവുമായി വ്യാപാരികള്‍ മുന്നോട്ട് വരുന്നത്.
