82% ആളുകളും നോട്ട് അസാധുവാക്കിയതിനോട് അനുകൂലിക്കുന്നു

11rupee1

സര്‍ക്കാര്‍ തീരുമാനമായ നോട്ട് അസാധുവാക്കലിനോട് രാജ്യത്തെ 82 % ആളുകളും അനുകൂലിക്കുന്നുവെന്ന് സര്‍വേ റിപ്പോര്‍ട്ട്. പ്രമുഖ ന്യൂസ് ആപ്പായ ഇന്‍ഷോര്‍ട്ട്സാണ് ഇത് സംബന്ധിച്ച് സര്‍വേ നടത്തിയത്. എന്നാല്‍ നോട്ട് പ്രതിസന്ധി ഒഴിവാക്കാനുള്ള സര്‍ക്കാര്‍ നടപടികള്‍ തൃപ്തികരമല്ല എന്നും സര്‍വേയില്‍ വ്യക്തമാക്കുന്നു. എടിഎമ്മുകളില്‍ നിന്ന് പരമാവധി പിന്‍വലിക്കാവുന്ന തുക പ്രതിദിനം 2000 രൂപ (ഇപ്പോള്‍ 2500) എന്നതിനെ 52 ശതമാനം പേരും അനുകൂലിക്കുന്നില്ല. ന്യൂഡല്‍ഹി, മുംബൈ, ബെംഗളൂരു, ചെന്നൈ, കൊല്‍ക്കത്ത, പുണെ, ഹൈദരാബാദ്, അഹമ്മദാബാദ്, ചണ്ഡീഗഢ്, ലക്നൗ എന്നീ പത്ത് മെട്രോ നഗരങ്ങളിലാണ് സര്‍വേ നടന്നത്. പങ്കെടുത്തവരില്‍ 80 ശതമാനത്തിലധികവും 35 വയസും അതിനു താഴെയുള്ളവരുമായിരുന്നു.

prp

Leave a Reply

*