പാറ്റ്ന: ബീഹാറില്‍ ബി.ജെ.പി നേതാവ് ഓടിച്ച വാഹനമിടിച്ച് സര്‍ക്കാര്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളായ ഒമ്പത് കുട്ടികള്‍ മരിച്ചു. ഇരുപതോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
ബീഹാറിലെ മുസാഫര്‍നഗര്‍ ജില്ലയില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. മുസാഫര്‍നഗറിലെ സര്‍ക്കാര്‍ സ്കൂളിന് മുന്നിലെ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് ബി.ജെ.പി നേതാവ് ഓടിച്ചിരുന്ന വാഹനം കുട്ടികളെ ഇടിക്കുന്നത്. അപകടത്തില്‍ പെട്ടവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഒമ്പത് പേര്‍ മരിച്ചു.
ഇയാള്‍ മദ്യലഹരിയിലാണ് കുട്ടികള്‍ക്ക് നേരെ വാഹനമോടിച്ച് കയറ്റിയതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു. അതേസമയം, സംഭവത്തില്‍ ആരോപണ വിധേയനായ മനോജ് ബയ്ത്തയെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തതായി ബി.ജെ.പി നേതൃത്വം അറിയിച്ചു. സംഭവം വിവാദമായതിനെ തുടര്‍ന്ന് ബി .ജെ.പി സംസ്ഥാന നേതൃത്വം വിശദീകരണവുമായി രംഗത്തെത്തി. മനോജ് ബയ്ത്തയെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും ആറ് വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തതായി ബി.ജെ.പി നേതൃത്വം വ്യക്തമാക്കി.
അതേസമയം,അപകടത്തിന് ഇടയാക്കിയ വാഹനം ഓടിച്ച മനോജ് ബയ്ത്തയ്ക്കെതിരെ കേസെടുക്കണമെന്നും ഇയാളെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ ദേശീയപാത ഉപരോധിക്കുന്നത് അടക്കമുള്ള സമരത്തിന് തയ്യാറെടുക്കുകയാണ്. .
