പാരിപ്പള്ളിയിലെ സ്ത്രീയുടെ മത്സ്യം തട്ടിത്തെറിപ്പിച്ചിട്ടില്ല; പൊലീസിനെ പിന്തുണച്ച്‌ മുഖ്യമന്ത്രി

കൊല്ലം: റോഡരികിലെ പുരയിടത്തില്‍ വച്ച്‌ കച്ചവടം ചെയ്ത പാരിപ്പള്ളിയിലെ വയോധികയുടെ മത്സ്യം പൊലീസ് തട്ടിത്തെറിപ്പിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചില പ്രാദേശിക മാദ്ധ്യമങ്ങള്‍ തെറ്റായ പ്രചാരണം നടത്തിയതാണെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി.

സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ പൊലീസ് മേധാവിയ്ക്ക് നിര്‍ദേശം നല്‍കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാരിപ്പള്ളി പൊലീസ് തന്റെ മത്സ്യം നശിപ്പിച്ചുവെന്നായിരുന്നു അഞ്ചുതെങ്ങ് സ്വദേശിയായ മേരിയുടെ ആരോപണം. ഇതിനുമുന്‍പ് രണ്ട് തവണ പൊലീസ് തന്റെകച്ചവടം വിലക്കിയിരുന്നുവെന്നും വയോധിക ആരോപിച്ചിരുന്നു.

രണ്ട് ദിവസം മുന്‍പാണ് പൊലീസ് സ്ഥലത്തെത്തി മത്സ്യം വലിച്ചെറിഞ്ഞത്.16000 രൂപയുടെ മത്സ്യം ഉണ്ടായിരുന്നുവെന്നും, 500 രൂപയ്ക്ക് മാത്രമേ വില്‍പ്പന നടത്തിയുള്ളു എന്നും മേരി പറഞ്ഞിരുന്നു.പലകയുടെ തട്ടില്‍ വച്ചിരുന്ന മത്സ്യം തട്ടോടുകൂടി എടുത്തെറിഞ്ഞ പൊലീസ്, വലിയ ചരുവത്തില്‍ ഇരുന്ന മീനും പുരയിടത്തിലേക്ക് വലിച്ചെറിഞ്ഞുവെന്നും അവര്‍

prp

Leave a Reply

*