ആ രാജ്യദ്രോഹിയെ നമുക്കിനി വേണ്ട; കമ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ പ്രതിഷേധവുമായി ചൈനയിലെ ജനങ്ങള്‍; ഷി ജിന്‍ പിംഗ് വീഴുമോ ?

ബെയ്ജിംഗ് : ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ വീണ്ടും പ്രതിഷേധം ശക്തമാകുന്നതായി റിപ്പോര്‍ട്ടുകള്‍.

ഏകാധിപതി ഷി ജിന്‍ പിംഗിനെതിരെ പ്രതിഷേധിച്ചുകൊണ്ടുള്ള പോസ്റ്ററുകള്‍ ചൈനയിലെ വഴിയോരങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. ചൈനീസ് തലസ്ഥാനത്തിന്റെ വടക്കുപടിഞ്ഞാറന്‍ ഭാഗത്തുള്ള ഒരു പ്രധാന പാതയുടെ മേല്‍പ്പാലത്തിലാണ് രണ്ട് ബാനറുകള്‍ തൂക്കിയിട്ടിരിക്കുന്നത്. ചൈനീസ് ഭരണകൂടത്തിന്റെ സീറോ കൊറോണ നയത്തിനും സ്വേച്ഛാധിപത്യ ഭരണത്തിനുമെതിരെയാണ് പ്രതിഷേധം.

“കൊറോണ പരിശോധനയോട് നോ പറയുക, ഭക്ഷണത്തോടല്ല. ലോക്ഡൗണിനോട് നോ പറയുക, സ്വാതന്ത്ര്യത്തോടല്ല, കള്ളങ്ങളോട് നോ പറയുക അന്തസ്സിനോടല്ല, സംസ്‌കാരിക വിപ്ലവം ആവശ്യമില്ല, പരിഷ്‌കരണം മതി, വലിയ നേതാക്കളെ വേണ്ട, ആരുടെയും അടിമയാകാതിരിക്കുക, രാജ്യത്തിന്റെ പൗരനായിരിക്കുക” എന്നാണ് ബാനറുകളില്‍ എഴുതിവെച്ചിരിക്കുന്നത്.

“സമരം ചെയ്യൂ, ഏകാധിപതിയും രാജ്യദ്രോഹിയുമായ ഷി ജിംഗ് പിംഗിനെ താഴെയിറക്കൂ. ” എന്നും ആഹ്വാനമുണ്ട്.

കമ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസ് നടക്കാനിരിക്കെയാണ് വ്യാപക പ്രതിഷേധം. മൂന്നാം തവണയും ഷി ജിന്‍ പിംഗ് തന്നെ അധികാരത്തിലേറാനുള്ള സാധ്യതകള്‍ ഏറെയാണ്. ഇത് സംബന്ധിച്ച്‌ ചര്‍ച്ചകളാകും യോഗത്തില്‍ നടക്കുക. തെരുവുകളില്‍ പ്രതിഷേധം കനക്കുന്ന സാഹചര്യത്തില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്ന ഗ്രേറ്റ് ഹാള്‍ ഓഫ് പീപ്പിളിന് സമീപമുള്ള സബ്വേ സ്റ്റേഷനുകളിലും പരിസരങ്ങളിലും അര്‍ദ്ധസൈനിക വിഭാഗം പട്രോളിംഗ് നടത്തുന്നുണ്ട്.

തീവ്ര നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് ജനങ്ങളുടെ മൗലികാവകാശങ്ങള്‍ പോലും ചൈനയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്. കൊറോണ വ്യാപനത്തിന് പിന്നാലെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്. ഇത് ഇനിയും തുടരാനാകില്ലെന്നാണ് പൊതുജനങ്ങളുടെ അഭിപ്രായം

prp

Leave a Reply

*