
ജന്മനാ രണ്ടു കാലിനും സ്വാധീനമില്ലാത്തയാളാണ് രാജപ്പന്. പരിമിതികളെ അവഗണിച്ച് വേമ്ബനാട് കായലില്‍ വലിച്ചെറിയുന്ന കുപ്പികള്‍ പെറുക്കിയാണ് രാജപ്പന്റെ ഉപജീവനം.അരയ്ക്കുതാഴേക്ക് തളര്‍ന്ന രാജപ്പന് വള്ളത്തില്‍ സഞ്ചരിച്ച് ജലാശങ്ങളില്‍ ഉപേക്ഷിക്കപ്പെട്ട പ്ലാസ്റ്റിക് ശേഖരിക്കുന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെയാണ് ലോകം അറിഞ്ഞത്.വില്ലൂന്നി സ്വദേശിയായ കെ.എസ്. നന്ദുവാണ് ചിത്രം എടുക്കുന്നതും മാധ്യമങ്ങളെ അറിയിക്കുന്നതും.
വലിയ പരിസ്ഥിതി പ്രവര്‍ത്തനമാണ് രാജപ്പന് നടത്തുന്നതെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശവും വാര്‍ത്തകളായി.

രാവിലെ ആറ് മണിയാകുമ്ബോള്‍ രാജപ്പന് ചേട്ടന് വള്ളവുമായി കായലിലിറങ്ങും. മിക്കപ്പോഴും രാത്രിയാകും മടങ്ങിയെത്താന്‍. കൂടുതലൊന്നും കിട്ടിയില്ലെങ്കിലും അന്നത്തെ ചെലവിനുള്ള ചില്ലറ കിട്ടണമെന്ന് മാത്രമെന്ന ആഗ്രഹം മാത്രമാണ് രാജപ്പനുള്ളത്. 14വര്‍ഷമായി രാജപ്പന് ചേട്ടന് ഈ തൊഴില്‍ തുടങ്ങിയിട്ട്.

