പന്തളം -ശബരിമല തിരുവാഭരണ പാതയിലെ കൈയേറ്റം ഒഴിപ്പിക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ ഹൈക്കോടതി ഉത്തരവ്; സ്വാഗതം ചെയ്ത് തിരുവാഭരണ പാത സംരക്ഷണ സമിതി യോഗം

പന്തളം -ശബരിമല തിരുവാഭരണ പാതയിലെ കൈയേറ്റം ഒഴിപ്പിക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ ബഹു :ഹൈക്കോടതി ഉത്തരവിനെ,തിരുവാഭരണ പാത സംരക്ഷണ സമിതി യോഗം സ്വാഗതം ചെയ്യുന്നു.ഒരു പതിറ്റാണ്ടിന് മുകളിലായി തിരുവഭരണ പാതയുടെ കൈയ്യേറ്റം കണ്ടെത്തുകയും,കല്ലുകള്‍ സ്ഥാപിക്കുകയും ചെയ്തിട്ട്.അടൂര്‍,തിരുവല്ല റവന്യു ഡിവിഷണല്‍ ഓഫീസുകള്‍ കൈയ്യേറ്റക്കാരെ നോട്ടീസുകള്‍ നല്‍കി,അവര്‍ നേരിട്ടെത്തി കൈപ്പടയില്‍ എഴുതി നല്‍കിയതാണ് കൈയ്യേറ്റസ്ഥലങ്ങള്‍ വിട്ടുനല്‍കുമെന്ന്.എന്നിട്ടും കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ജില്ലഭരണകൂടം തയ്യാറാകാതെ 90 % കൈയ്യേറ്റങ്ങളും ഒഴിപ്പിച്ചു എന്ന് പ്രചരണം നല്‍കി.10% കയ്യേറ്റങ്ങള്‍ മാത്രമാണ് ഈ കാലയളവില്‍ ഒഴിപ്പിച്ചിട്ടുള്ളത്.ആദ്യ അളവില്‍ കണ്ടെത്തിയ 485 കൈയ്യേറ്റക്കാരുടെയും ലിസ്റ്റ് സംരക്ഷണ സമിതിയുടെ കൈയില്‍ ഉണ്ടായിട്ടും 385 കൈയ്യേറ്റങ്ങളെ ഉള്ളു എന്നാണ് ജില്ലഭരണകൂടാത്തെ തിരുവാഭാരണം കടന്നുപോകുന്ന വില്ലെജുകള്‍ അറിയിച്ചിട്ടുള്ളത്.

തിരുവാഭരണ പാത സംരക്ഷണ സമിതി 485 പേരുടെ ലിസ്റ്റും ബദ്ധപ്പെട്ടവരുടെ കൈകളില്‍ ഹാജരാക്കിയിട്ടുണ്ട്.പാതയില്‍ രണ്ടാം ഘട്ടത്തിലും അളവുകള്‍ നടത്തി അമ്ബതോളം കൈയ്യേറ്റങ്ങളും കണ്ടെത്തിയിട്ടുണ്ട്.ഇനിയും കൈയ്യേറ്റങ്ങള്‍ കണ്ടെത്താനുമുണ്ട്.ളാഹ മുതല്‍ ഒളിയമ്ബുഴ വരെയുള്ള തിരുവാഭരണ പാതയില്‍ യാത്രയ്ക്ക് ഒരുപാട് മാറ്റങ്ങള്‍ വനപ്രദേശത്തും ഉണ്ടായിട്ടുണ്ട് .ചുരുങ്ങിയ ദൂരം യാത്ര ചെയ്യണ്ടതിനു പകരം വളരെ ദൂരം യാത്ര ചെയ്യിക്കുകയാണിപ്പോള്‍.ളാഹ ചെളിക്കുഴിയില്‍ നിന്നും പ്ലാപ്പള്ളി വരെയും,പ്ലാപ്പള്ളി മുതല്‍ തലപ്പാറ കോട്ടവഴി ഇലവുങ്കല്‍ വരെയും,അവിടെനിന്നും നിലയ്ക്കല്‍ പള്ളിയറക്കാവ് വഴി കൊല്ലക്കുന്ന് വഴി അട്ടത്തോട്, കൊല്ലമൂഴി വരെയും ഇപ്പോഴും പന്തളം താര എന്ന പേരില്‍ തിരുവഭരണ പാത നിലവിലുണ്ട്.ഇത് തെളിച്ച്‌ പാത ഒരുക്കാത്തതുകാരണം ടാര്‍ റോഡിലൂടെ കിലോമീറ്ററുകള്‍ താണ്ടിയാണ് തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്നത്.കൊല്ലമൂഴിയില്‍ നിന്നും പമ്ബാനദിയില്‍ ഇറങ്ങിയാണ് ഇപ്പോള്‍ യാത്ര.ദുര്‍ഗ്ഗഡമായ യാത്രയാണത് .

വെള്ളം നദിയില്‍ ഉയര്‍ന്നാല്‍ യാത്ര തടസ്സപ്പെടും.വെള്ളാച്ചിമലവഴി ഒളിയമ്ബുഴയ്ക്കാണ് യഥാര്‍ത്ഥ തിരുവാഭരണ പാത ഉള്ളത്.ഇതുകൂടി സജ്ജമായാല്‍ തിരുവഭരണങ്ങള്‍ വളരെ ഭംഗിയായി ശബരിമലയില്‍ എത്തിക്കാന്‍ തിരുവാഭരണ വാഹകാര്‍ക്കും ബുദ്ധിമുട്ടുകള്‍ ഉണ്ടാകില്ല.വനംവകുപ്പിന്റെ സഹായവും ആവശ്യമാണ്‌.ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പാത കടന്നുപോകുന്ന 11 വില്ലേജുകളിലെയും തഹസില്‍ദാര്‍മാര്‍ക്കും വില്ലേജ് ഓഫീസര്‍മാര്‍ക്കും ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും കോടതി നിര്‍ദ്ദേശപ്രകാരം ഒഴിപ്പിക്കലിന് കര്‍ശന നിര്‍ദേശം നല്‍കി.

കൈയേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേരള ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ചിട്ടുള്ള നടപടി ക്രമങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി ഓണ്‍ലൈനായി അദ്ദേഹം യോഗവും നടത്തി.
ഒഴിപ്പിക്കല്‍ പ്രക്രിയ ആരംഭിച്ചതില്‍ സന്തോഷമുണ്ടെന്ന് തിരുവഭരണ പാത സംരക്ഷണ സമിതി പ്രസിഡന്റ് പി ജി ശശികുമാര്‍ വര്‍മ്മ പറഞ്ഞു.ഓണ്‍ലൈനായി നടന്ന യോഗത്തില്‍ ഇതുവരെ നടന്നിട്ടുള്ള പ്രവര്‍ത്തനങ്ങളെ സംബന്ധിച്ഛ് സെക്രട്ടറി പ്രസാദ് കുഴികാല റിപ്പോര്‍ട്ട് അവതരിപ്പിച്ചു.പന്തളം കൊട്ടാര നിര്‍വാഹസംഘം സെക്രട്ടറി പി എന്‍ നാരായണവര്‍മ്മ,ഹൈക്കോടതി അഡ്വ :സി ഡി അനില്‍കുമാര്‍,തിരുവഭരണ പാത സംരക്ഷണ സമിതിയുടെ പ്രധാനപ്പെട്ട പ്രവര്‍ത്തകരും, വില്ലേജ് കണ്‍വീനര്‍മാരുള്‍പ്പെടെ ഓണ്‍ലൈന്‍ യോഗത്തില്‍ പങ്കെടുത്തു.ജില്ലാ ഭരണകൂടം ആവശ്യപ്പെടുന്ന സഹായങ്ങള്‍ നല്‍കുന്നതിനും യോഗം തീരുമാനിച്ചു.ഇതുവരെ ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് നടന്നിട്ടുള്ള പ്രവര്‍ത്തികളില്‍ നല്ല പുരോഗതി ഉണ്ടെന്നും യോഗം വിലയിരുത്തി.

prp

Leave a Reply

*