പാലോട്: ഒറ്റക്ക് താമസിച്ചിരുന്ന 72-കാരിയുടെ വീടിെന്റ പിന്‍വാതില്‍ തള്ളിത്തുറന്ന് അകത്തുകയറി വയോധികയെ ആക്രമിച്ച് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നയാള്‍ അറസ്റ്റില്‍.
പുലിയൂര് പച്ചക്കാട് തടത്തരികത്ത് വീട്ടില്‍ അര്ജുനന് എന്ന ഉദയകുമാര്‍ (49) ആണ് അറസ്റ്റിലായത്.
പുലിയൂര് പച്ചക്കാട് സ്വദേശി രാധയെയാണ് (72) ആക്രമിച്ചത്. ഉറങ്ങിക്കിടക്കുകയായിരുന്ന സ്ത്രീയെ മുഖത്ത് അമര്‍ത്തി ബോധം കെടുത്തിയ ശേഷം ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങള്‍ മോഷ്ടിക്കുകയായിരുന്നു.
മോഷ്ടിച്ച സ്വര്‍ണം നെടുമങ്ങാടുള്ള ഫിനാന്‍സ് സ്ഥാപനത്തിലും ബാക്കിയുള്ളത് സ്വര്ണക്കടയിലും വില്പന നടത്തിയതായി പ്രതി സമ്മതിച്ചു.

