പാലാരിവട്ടം മേല്‍പ്പാലം അഴിമതി: ഇബ്രാഹിം കുഞ്ഞിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്


ആലുവ: മുന്‍ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ ആലുവയിലെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. പാലാരിവട്ടം മേല്‍പ്പാലം അഴിമതിയുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടക്കുന്നത്. മൂവാറ്റുപുഴ കോടതിയുടെ അനുമതിയോടെയാണ് റെയ്ഡ്.

പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് പ്രതിചേര്‍ത്തതിനു പിന്നാലെയാണ് വിജിലന്‍സ് അദ്ദേഹത്തിന്റെ ആലുവയിലെ പെരിയാര്‍ ക്രസന്റ് എന്ന വീട്ടില്‍ റെയ്ഡിന് എത്തിയത്.

പാലാരിവട്ടം അഴിമതിക്കേസില്‍ ഇബ്രാഹിം കുഞ്ഞിനെ മൂന്നുതവണ ചോദ്യം ചെയ്തിരുന്നു. അതിനെ തുടര്‍ന്നാണ് നിര്‍ണായകമായ റെയ്ഡിലേക്ക് വിജിലന്‍സ് കടന്നിരിക്കുന്നത്. അടുത്ത ആഴ്ച വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കാനിരിക്കുകയാണ്.

നേരത്തെ ഈ കേസുമായി ബന്ധപ്പെട്ട് ടി.ഒ.സൂരജിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തിരുന്നു. ടി.ഒ.സൂരജിനെ നേരത്തെ ചോദ്യംചെയ്ത ഘട്ടത്തിലാണ് വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ പങ്ക് വെളിപ്പെടുത്തുന്ന സാഹചര്യം ഉണ്ടായത്.

ഇതിനുമുമ്ബ് മന്ത്രിയായിരുന്ന ആര്‍. ബാലകൃഷ്ണപിള്ള മാത്രമാണ് സംസ്ഥാനത്ത് അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടിട്ടുള്ളത്. അതിനുശേഷം ആദ്യമായാണ് അഴിമതിക്കേസില്‍ മറ്റൊരു മുന്‍മന്ത്രി പ്രതിചേര്‍ക്കപ്പെടുന്നത്.

prp

Leave a Reply

*