പാലക്കാട് മുന്‍ എംഎല്‍എ ഉള്‍പ്പെടെ നാലു പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു

പാലക്കാട്: പാലക്കാട് നഗരത്തില്‍ തെരുവുനായ ആക്രമണം. നൂറണി തൊണ്ടികുളത്ത് 4 പേരെയാണ് തെരുവുനായ ആക്രമിച്ചത്.പാലക്കാട് മുന്‍ എംഎല്‍എയും മോട്ടോര്‍ തൊഴിലാളി ക്ഷേമ നിധി ബോര്‍ഡ് ചെയര്‍മാന്‍ കെ കെ ദിവാകരന്‍ ഉള്‍പ്പെടെ നാലു പേര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്.

കെ കെ ദിവാകരന്റെ കൈക്കും, കാലിനും നായ കടിച്ചു. രാവിലെ നടക്കാനിറങ്ങിയ സമയത്താണ് കെകെ ദിവാകരന് തെരുവുനായുടെ ആക്രമണത്തിന് ഇരയായത്. നായയുടെ അക്രമത്തില്‍ പരിക്കേറ്റ നാലുപേരും ജില്ലാ ആശുപത്രിയില്‍ ചികിത്സതേടി.

prp

Leave a Reply

*