പാലക്കാട്: ഗാന്ധി പ്രതിമ തകര്‍ത്ത നിലയില്‍ കണ്ടെത്തി. പാലക്കാട് മേനോന് പാറയിലാണ് സംഭവം. ഷുഗര്‍ ഫാക്ടറിക്ക് സമീപം സ്ഥാപിച്ചിരുന്ന ഗാന്ധി പ്രതിമയാണ് തകര്‍ത്തത്.
ഇന്ന് രാവിലെയാണ് പ്രതിമ തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

