പാലായില്‍ ‍യു.ഡി.എഫിന് വേണ്ടി മല്‍സരിക്കാം -പി.സി ജോര്‍ജ്

തിരുവനന്തപുരം: പാലായില്‍ ‍യു.ഡി.എഫിന് വേണ്ടി മല്‍സരിക്കാന്‍ തയാറെന്ന് ജനപക്ഷം നേതാവ് പി.സി ജോര്‍ജ് എം.എല്‍.എ. മാണി സി. കാപ്പന്‍ ഐക്യജനാധിപത്യ മുന്നണിയില്‍ എത്തുന്നില്ലെങ്കില്‍ പാലായില്‍ മല്‍സരിക്കാമെന്നും ജോര്‍ജ് പറഞ്ഞു.

യു.ഡി.എഫിന്‍റെ ഭാഗമാകണമെങ്കില്‍ മാന്യമായ പരിഗണന ലഭിക്കണം. പൂഞ്ഞാര്‍ കൂടാതെ കാഞ്ഞിരപ്പള്ളിയോ പാലായോ ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫിലേക്ക് വരണമെന്ന് മുന്നണി നേതൃത്വം ആവശ്യപ്പെട്ടു. തനിക്കെതിരായ പൂഞ്ഞാറിലെ പ്രതിഷേധം കണക്കിലെടുക്കുന്നില്ലെന്നും പി.സി. ജോര്‍ജ് മാധ്യമങ്ങളോട് വ്യക്തമാക്കി.

prp

Leave a Reply

*