പാക്കിസ്ഥാന്റെ 70 വര്‍ഷത്തെ നേട്ടം ഭീകരത വര്‍ത്താനായത്, ഭീകരര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതും അവിടെ മാത്രം; യുഎന്നില്‍ കടുത്ത വിമര്‍ശനം ഉയര്‍ത്തി ഇന്ത്യ

യുണൈറ്റഡ് നേഷന്‍സ് : ബലൂചിസ്താനില്‍ പാക്കിസ്ഥാന്‍ നടത്തി വരുന്ന ക്രൂരതകള്‍ ഉയര്‍ത്തിക്കാട്ടി ഇന്ത്യ. യുഎന്‍ ജനറല്‍ അസംബ്ലി യോഗത്തിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 70 വര്‍ഷത്തെ തിളക്കമാര്‍ന്ന നേട്ടമെന്നത് ഭീകരത വളര്‍ത്തിയെന്നതു മാത്രമാണെന്നാണ് ഇന്ത്യ പാക്കിസ്ഥാന് മറുപടി നല്‍കി.

ഭീകരന്മാര്‍ക്ക് പെന്‍ഷന്‍ കൊടുക്കുന്ന ഏക രാജ്യമാണ് പാക്കിസ്ഥാന്‍. സൈനിക നടപടികളും നിയമത്തിന് അതീതമായ കൊലപാതകങ്ങളും പീഡനങ്ങളും കൂട്ടപലായനവും ബലൂചിസ്ഥാനിലെ പതിവുകാഴ്ചയായി മാറിയെന്ന് യുഎന്നിലെ ഇന്ത്യന്‍ പ്രതിനിധി സെന്തില്‍ കുമാര്‍ ചൂണ്ടിക്കാട്ടി. ബലൂചിസ്താനില്‍ നിന്ന് അപ്രത്യക്ഷരായ 47000 ബലൂച് വംശജരെക്കുറിച്ചോ 35000 പഷ്തൂണ്‍ വിഭാഗക്കാരെക്കുറിച്ചോ ആര്‍ക്കും യാതൊരു അറിവുമില്ലെന്ന് അദ്ദേഹം പറഞ്ഞു.

മനുഷ്യാവകാശ ധ്വംസനത്തിന്റെ ഏറ്റവും മോശപ്പെട്ട അവസ്ഥയാണ് ഭീകരവാദം. 2018 ഡിസംബറില്‍ റാഷിദ് ഹുസൈന്റെ തിരോധാനവും 2020 മാര്‍ച്ചില്‍ കാണാതായ ബലൂചിസ്താന്‍ ടൈംസിന്റെ ചീഫ് എഡിറ്റര്‍ സാജിദ് ഹുസൈന്റെ മരണവും ഇതാണ് വ്യക്തമാക്കുന്നതെന്നും സെന്തില്‍ കുമാര്‍ പറഞ്ഞു.

പാക് അധീന കശ്മീരില്‍ നിന്നു പോലും യഥാര്‍ത്ഥ കശ്മീരികളെ പുറത്താക്കാനാണ് പാക്കിസ്ഥാന്‍ ശ്രമിക്കുന്നത്. ഇന്ത്യയുടെ കേന്ദ്രഭരണ പ്രദേശമാണ് ജമ്മുകശ്മീരും ലഡാക്കും. എക്കാലത്തും പ്രദേശങ്ങള്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. ജമ്മുകശ്മീര്‍ മേഖലയിലെ നിയമങ്ങളും അവിടത്തെ നിയമനിര്‍മ്മാണങ്ങളും രാജ്യത്തിന്റെ മാത്രം വിഷയമാണെന്നും കഴിഞ്ഞ ദിവസം ഇന്ത്യ യുഎന്നില്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം ഇമ്രാന്‍ഖാന്‍ മുന്‍കൂട്ടി പ്രസംഗിച്ച്‌ റെക്കോഡ് ചെയ്തിരുന്ന പ്രസംഗം സഭയില്‍ കേള്‍പ്പിക്കുന്നതിനിടെ ഇന്ത്യ പ്രതിഷേധിച്ച്‌ ഇറങ്ങിപ്പോയി. പാക്കിസ്ഥാന്‍ ജമ്മുകശ്മീര്‍ വിഷയം അനാവശ്യമായി ഉന്നയിക്കുന്നതില്‍ പ്രതിഷേധിച്ചാണ് ഇന്ത്യ വാക്കൗട്ട് നടത്തിത്.

prp

Leave a Reply

*