പാക്കിസ്ഥാനില്‍ ഭീകരാക്രമണം: 60 പേര്‍ കൊല്ലപ്പെട്ടു

A Pakistani volunteer and a police officer rush an injured person to a hospital in Quetta, Pakistan, Monday, Oct. 24, 2016, after two separate attacks in Pakistan. Gunmen stormed a police training center in the restive southwestern province of Baluchistan Monday, leaving several people wounded, hours after another attack near to Quetta leaving two customs officers dead, authorities said. (AP Photo/Arshad Butt)

പാക്കിസ്ഥാനിലെ  ക്വറ്റയില്‍ പൊലീസ് ട്രെയിനിംഗ് കോളജിനു നേരെയുണ്ടായ ആക്രമണത്തില്‍ 60 പേര്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാത്രിയില്‍ നടന്ന ഭീകരാക്രമണത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. മൂന്നു ഭീകരരെ വധിച്ചതായി പൊലീസ് അറിയിച്ചു. ഭീകരര്‍ ട്രെയിനിംഗ് കോളജിന്‍റെ ഹോസ്റ്റലില്‍ വെടിവെയ്പ്പ് നടത്തുകയായിരുന്നു. അറുനൂറിലധികം ട്രെയിനിംഗ് വിദ്യാര്‍ഥികളാണ് ആ സമയം ഹോസ്റ്റലില്‍ ഉണ്ടായിരുന്നത്. ആറു ഭീകരരാണ് കോളജിലേക്കു കടന്നു കയറിയതെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തെ തുടര്‍ന്ന് സുരക്ഷാസേന കോളജ് വളഞ്ഞിരിക്കുകയാണ്. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

prp

Leave a Reply

*