കൊമ്പന്മാര്‍ ഗോവയെ കീഴടക്കി….

m22reportoct124ff

കേരള ബ്ലാസ്റ്റേഴ്സ് ഗോവയെ ഒന്നിന് എതിരെ രണ്ട്
ഗോളുകള്‍ക്ക് അവരുടെ തട്ടകത്തില്‍ കീഴടക്കി. ഇത് ബ്ലാസ്റ്റേര്‍സിന്‍റെ രണ്ടാം ജയമാണ്. ഐഎസ്‌എല്‍ പൊയന്‍റ് പട്ടികയില്‍ ബ്ലാസ്റ്റേഴ്സ് ഇപ്പോള്‍ അഞ്ചാം സ്ഥാനത്തെത്തി. മുഹമ്മദ് റാഫിയിലൂടെ കേരളം ആദ്യ ഗോള്‍ നേടി. തുടര്‍ന്ന് 84)൦ മിനുട്ടില്‍ ബെല്‍ഫോര്‍ട്ടിന്‍റെ ബൂട്സില്‍ നിന്നും ബ്ലാസ്റ്റേര്‍സിന്‍റെ വിജയഗോള്‍ പിറന്നു.മിന്നുന്ന പ്രകടനങ്ങളോടെയാണ് ബെല്‍ഫോര്‍ട്ട്‌ ആ ഗോള്‍ ബ്ലാസ്റ്റേര്‍സിന് നേടി കൊടുത്തത്. 24)൦ മിനുട്ടില്‍ സെസാറാണ് ഗോവയ്ക്കായി ഒരു ഗോള്‍ ആദ്യം നേടിയത്.ബ്ലാസ്റ്റേഴ്സിന്‍റെ അടുത്ത കളി ചെന്നൈയിയന്‍ എഫ് സിക്കെതിരെ 29ന് ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റെഡിയത്തിലാണ്.

 

prp

Leave a Reply

*