24 മണിക്കൂറിനിടെ 5387 പുതിയ കേസുകള്‍; പാക്കിസ്ഥാനിലും കോവിഡ് ഭീതി

ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. 5387 പേര്‍ക്കാണ് രാജ്യത്ത് പുതിയതായി കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഒരു ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും കൂടിയ കോവിഡ് കേസുകളാണിത്. ഇതോടെ പാക്കിസ്ഥാനില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 113,702 ആയി.

24 മണിക്കൂറിനിടെ 83 പേര്‍ രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടു. 2255 പേരാണ് ഇതുവരെ രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടത്.

കോവിഡ് ബാധ കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് ഇടവിട്ടുള്ള ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് ലോകാരോഗ്യസംഘടന ശുപാര്‍ശ ചെയ്തിട്ടുണ്ട്. രണ്ടാഴ്ച ലോക്ക് ഡൗണ്‍, രണ്ടാഴ്ച ഇളവുകള്‍ എന്നിങ്ങനെ നിയന്ത്രണങ്ങള്‍ തുടരണമെന്നാണ് ശുപാര്‍ശ. എന്നാല്‍ ഇത് പ്രാബല്യത്തില്‍ വരുത്തിയിട്ടില്ല.ശുപാര്‍ശ നടപ്പിലാക്കുന്നത് നിലവില്‍ പരിഗണനയിലില്ലെന്നാണ് പഞ്ചാബ് പ്രവിശ്യ ആരോഗ്യമന്ത്രി യസ്മിന്‍ റാഷിദ് പറഞ്ഞത്.

കോവിഡ് കേസുകള്‍ കുറയുന്നുവെന്ന് അവകാശപ്പെട്ട് മെയ് ഒന്നു മുതലാണ് പാക്കിസ്ഥാനില്‍ ഭാഗിക ഇളവുകള്‍ നല്‍കിയത്. മെയ് 22 മുതല്‍ സമ്ബൂര്‍ണ ഇളവുകളും നല്‍കിയിരുന്നു.

prp

Leave a Reply

*