സി.ബി.ഐ കസ്റ്റഡിയിലായ പി.ചിദംബരത്തെ ഇന്ന് കോടതിയിൽ ഹാജരാക്കും.

ന്യൂഡല്‍ഹി: ഐ.എന്‍.എക്സ് മീഡിയ അഴിമതി കേസില്‍ അറസ്റ്റിലായ മുന്‍ ധനമന്ത്രി പി.ചിദംബരത്തെ ഇന്ന് ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും. ഇന്നലെ രാത്രി ജോര്‍ബാഗിലെ വസതിയില്‍ നിന്ന് അറസ്റ്റ് ചെയ്ത അദ്ദേഹത്തെ സി.ബി.ഐ ആസ്ഥാനത്ത് ഒന്നരമണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.

ഇന്നലെ അര്‍ധരാത്രിയോടെയാണ് ആദ്യഘട്ട ചോദ്യം ചെയ്യല്‍ അവസാനിച്ചത്. അതേസമയം അദ്ദേഹം ഇന്നലെ ചോദ്യം ചെയ്യലിനോട് സഹകരിച്ചിരുന്നില്ല. സി.ബി.ഐ അസ്ഥാനത്തുള്ള ചിദംബരത്തെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഇതിനുശേഷം കോടതിയില്‍ ഹാജരാക്കും.

14 ദിവസത്തേക്ക് പി. ചിദംബരത്തെ കസ്റ്റഡിയില്‍ വിട്ടുകിട്ടാനും കാര്‍ത്തി ചിദംബരത്തിന്റെ ജാമ്യം റദ്ദാക്കാനും സിബി.ഐ അപേക്ഷ നല്‍കും. കേസിലെ മുഖ്യപ്രതികളിലൊരാളായ ഇന്ദ്രാണി മുഖര്‍ജി ചിദംബരത്തിനെതിരെ മൊഴി നല്‍കിയിട്ടുണ്ടെന്നും സി.ബി.ഐ കോടതിയെ അറിയിക്കും.

prp

Leave a Reply

*