വിദ്യാര്‍ത്ഥിനി ഒതളങ്ങ കഴിച്ച്‌ ജീവനൊടുക്കിയ സംഭവം: വീഡിയോ പകര്‍ത്തിയതില്‍ ബന്ധു വഴക്കുപറഞ്ഞതിനാലെന്ന് പോലീസ്

കോട്ടയം: തലയോലപ്പറമ്ബില്‍ വിദ്യാര്‍ത്ഥിനി ഒതളങ്ങ കഴിച്ച്‌ ജീവനൊടുക്കിയത് ബന്ധു വഴക്ക് പറഞ്ഞതിനാലെന്ന് പോലീസ്.

പഴംപെട്ടി ശാസ്താപടവില്‍ കൃഷ്ണമോളാണ്(18) ബുധനാഴ്ച ആത്മഹത്യ ചെയ്തത്. റോഡില്‍ നിന്ന് സമൂഹിക മാധ്യമത്തിലേക്കുള്ള ദൃശ്യം ചിത്രീകരിച്ചതിന് ബന്ധു വഴക്ക് പറഞ്ഞിരുന്നു.

ഇവരുടെ കൂട്ടുകാരിയും ഒതളങ്ങ കഴിച്ചിരുന്നു. അവര്‍ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഈസ്റ്റര്‍ ദിനത്തില്‍ കൂട്ടുകാരിയുമൊത്ത് സിനിമയ്ക്ക് പോയ ശേഷം ഇരുവരും കൃഷ്ണമോളുടെ ബന്ധുവിന്റെ വീട്ടിലേക്ക് പോയി. തുടര്‍ന്ന് വീടിന് സമീപത്തെ റോഡില്‍ സ്വയം മോഡലായി സമൂഹിക മാധ്യമത്തിലേക്ക് വീഡിയോ ചിത്രീകരിച്ചു.

സംഭവത്തില്‍ ഇഷ്ടക്കേട് തോന്നിയ കൃഷ്ണയുടെ ബന്ധു വഴക്കു പറഞ്ഞിരുന്നു. കടുത്തുരുത്തിയില്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ഫാഷന്‍ ഡിസൈനിങ് പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു കൃഷ്ണമോള്‍. പോലീസ് സംഭവം വിശദമായി അന്വേഷിക്കുന്നതായി എസ്.ഐ. ജസ്റ്റിന്‍ മണ്ഡപം പറഞ്ഞു.

prp

Leave a Reply

*