ഒരു ഗ്രാമിന് വില 25 രൂപ ഉയര്‍ന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ്ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. ഇന്ന്

ഒരുപവന്‍റെ വിലയില്‍ 200 രൂപയുടെ വര്‍ധനവുണ്ടായി.

22 കാരറ്റ് വിഭാഗത്തില്‍ ഗ്രാമിന് 4580 രൂപയാണ് ഇന്നത്തെ വില. 4555 രൂപയായിരുന്നു ഇന്നലെ ഇതേ വിഭാഗത്തിലെ സ്വര്‍ണ്ണവില. ഇതോടെ ഒരു പവന്‍ സ്വര്‍ണ്ണവിലയും വര്‍ധിച്ചു. 36440 രൂപയായിരുന്നു ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് വില. ഇന്ന് 36640 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് വില.

ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണ്ണത്തിന്റെ ഇന്നത്തെ വിപണനം. 18 കാരറ്റ് വിഭാഗത്തിലും സ്വര്‍ണ്ണത്തിന്റെ വില വര്‍ദ്ധിച്ചു. ഗ്രാമിന് 20 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്.

prp

Leave a Reply

*