നദിയില്‍ അടിഞ്ഞു കൂടി ഈട്ടി

കോടിക്കണക്കിനു രൂപയുടെ തടികള്‍ അടിഞ്ഞു കൂടിയതോടെ വാമനപുരം നദി വെള്ളപ്പൊക്കത്തിനും കരയിടിച്ചിലിനും കാരണമാകുന്നു.

കനത്ത മഴയിലും കാറ്റിലും കടപുഴകിയും ഒടിഞ്ഞു നദിയിലേക്കു വീണു കാലങ്ങളായി നദിയില്‍ തന്നെ കിടക്കുകയാണ് തടികള്‍. നദിയിലേക്കു മരങ്ങള്‍ വീണാല്‍ അതിന്റെ ശിഖരങ്ങള്‍ വെട്ടിമാറ്റുന്നതല്ലാതെ തടികള്‍ എടുക്കാന്‍ നടപടി സ്വീകരിക്കാറില്ല.

ഈട്ടി, തേക്ക് അടക്കമുള്ള വിലപിടിപ്പുള്ള തടികള്‍ വരെ വര്‍ഷങ്ങളായി വെള്ളത്തിനടിയിലാണു. നദി മലിനമാകുന്നതിനു പുറമേ നദിയുടെ ഒഴുക്കിനെ തന്നെ ഇതു ബാധിക്കുന്നു. അടുത്തിടെ ഉണ്ടായ കനത്ത മഴയില്‍ വന്‍മരം ഒഴുകിയെത്തി പാലോട് പഴയ പാലത്തില്‍ തടസ്സം സൃഷ്ടിച്ചിരുന്നു. സര്‍ക്കാര്‍ നേതൃത്വത്തില്‍ തടികള്‍ ലേലം ചെയ്തു കൊടുത്താല്‍ നല്ലൊരു തുക ലഭിക്കുന്നതാണ് ഇങ്ങനെ നശിക്കുന്നത്.

prp

Leave a Reply

*