പതനംതിട്ട: നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സഹായത്തിനായി ജില്ലാ വ്യവസായ വകുപ്പ് 117 ടെലിവിഷനുകള്‍ നല്‍കും. ആദ്യഘട്ടമായി 50 ടെലിവിഷനുകള്‍ ജില്ലാഭരണകൂടത്തിന് കൈമാറുന്നതിനായി വനം വകുപ്പ് മന്ത്രി കെ.രാജുവിന് കൈമാറി. ജില്ലാ വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ വ്യവസായ അസോസിയേഷന്റെ സഹകരണത്തോടെ ജില്ലയിലെ വ്യവസായികളില്‍നിന്ന് ശേഖരിച്ച 50 ടെലിവിഷനുകളാണ് ജില്ലാ ഭരണകൂടത്തിന് കൈമാറിയത്.
ജില്ലയിലെ എല്ലാ കുട്ടികള്‍ക്കും ഓണ്‍ലൈന്‍ പഠനം ഉറപ്പുവരുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് 117 ടിവികള്‍ കൂടി എത്തിക്കുന്നത്. കോവിഡ് രോഗം പടരുന്ന സാഹചര്യത്തില്‍ ഓണ്‍ലൈന്‍ പഠനം ആണ് ഇപ്പോള്‍ സാധ്യമായ ഏറ്റവും മികച്ച ബദല്‍.

