ഒറ്റയാള്‍ സമരം ഫലം കണ്ടു: അധികൃതര്‍ റോഡിലെ കുഴിയടച്ചു

തൃശ്ശൂര്‍: റോഡിലെ കുഴിയില്‍ വീണ് കയ്യൊടിഞ്ഞ യുവാവ് നടത്തിയ ഒറ്റയാള്‍ സമരം ഫലം കണ്ടു. സമരം സോഷ്യല്‍മീഡിയയില്‍ വൈറല്‍ ആയതോടെ അധികൃതര്‍ എത്തി റോഡിലെ കുഴിയടച്ചു. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി മുഹ്സിനാണ് ഒറ്റയാള്‍ സമരവുമായി എത്തിയത്. എറണാകുളത്ത് ജോലിക്ക് പോകുന്നതിനിടയിലാണ് മുഹ്സിന്‍ റോഡിലെ കുഴില്‍ വീണത്.

മണ്ണുത്തിയില്‍ ദേശീയപാതയിലാണ് മുഹ്സിന്‍ വീണത്. റോഡിലെ കുഴിയില്‍ വീണ അദ്ദേഹത്തെ പിന്നീട് പോലീസുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ നിന്ന് മടങ്ങിയെത്തിയ മുഹ്സിന്‍ താന്‍ വീണ കുഴിയുടെ മുന്നില്‍ ഒറ്റയാള്‍ സമരം നടത്തി. ഇത് സോദ്ധ്യാല്‍ മീഡിയയില്‍ വൈറല്‍ ആയതോടെ അധികാരികള്‍ റോഡിലെ കുഴി അടച്ചു.

prp

Leave a Reply

*