സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഈ മാസം 22ന് ആരംഭിക്കും. മുഖ്യമന്ത്രി വിതരണ ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ കേന്ദ്രങ്ങളിലും വിതരണ ഉദ്ഘാടനമുണ്ടാകും.
( onam kit 2022 distribution from aug 22 )
ഓഗസ്റ്റ് 23, 24 തീയതികളിലാണ് എ.എ.വൈ കാര്‍ഡുകാര്‍ക്ക് വിതരണം. ഓഗസ്റ്റ് 25, 26, 27 തീയതികളില്‍ പിങ്ക് കാര്‍ഡുടമകള്‍ക്കും 29, 30 31 തിയതികളില്‍ നീല കാര്‍ഡുകാര്‍ക്കും സെപ്റ്റംബര്‍ 1,2,3 തീയതികളില്‍ വെള്ള കാര്‍ഡുകാര്‍ക്കും കിറ്റ് വിതരണം ചെയ്യും. പ്രസ്തുത തിയതികളില്‍ കിറ്റ് വാങ്ങാന്‍ കഴിയാത്തവര്‍ക്ക്
4,5 ,6 ,7 തീയതികളില്‍ അവസരം നല്‍കും. ഏഴാം തീയതിയോടെ ഭക്ഷ്യക്കിറ്റ് വിതരണം പൂര്‍ത്തിയാക്കും. ഓണം കഴിഞ്ഞ് കിറ്റ് വിതരണമുണ്ടാകില്ലെന്നും ഭക്ഷ്യമന്ത്രി അറിയിച്ചു. കാര്‍ഡ് ഉടമകള്‍ അവരുടെ കടകളില്‍ നിന്നു തന്നെ കിറ്റ് വാങ്ങണം.
57 ലക്ഷം കിറ്റുകള്‍ ഇന്നു രാവിലെ വരെ തയാറായിട്ടുണ്ട്. മെച്ചപ്പെട്ട ഗുണനിലവാരമുള്ളവയാണ് കിറ്റിലെ സാധനങ്ങള്‍. സാധനങ്ങളുടെ തൂക്കം ഉറപ്പാക്കുമെന്നും ഭക്ഷ്യമന്ത്രി പറഞ്ഞു. ക്ഷേമ സ്ഥാപനങ്ങളിലേക്കുള്ള കിറ്റ് വിതരണവും ഇതോടൊപ്പം നടക്കും.
സപ്ലൈകോയുടെ ഓണം ഫെയറുകള്‍ 26 തുടങ്ങും. 140 മണ്ഡലങ്ങളിലും കേന്ദ്രങ്ങളുണ്ടാകും. അരി വില വല്ലാതെ ഉയര്‍ന്നിട്ടില്ലെന്നും മന്ത്രി അറിയിച്ചു. അരി വില വര്‍ധന ജനങ്ങളെ ബാധിക്കാത്ത തരത്തത്തില്‍ സപ്ലൈകോ നടപടിയെടുക്കും. 700 ലോഡ് അരി വരുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

