വാഷിങ്ടണ്‍: ഭീതി ഉയര്‍ത്തുന്ന ഒമിക്രോണ്‍ വകഭേദത്തെ നേരിടാന്‍ യു.എസ് ഒരുങ്ങിയെന്ന് പ്രസിഡന്റ് ജോ ബൈഡന്.
ഒമിക്രോണ്‍ വ്യാപനം സംബന്ധിച്ച് ജാഗ്രത വേണമെന്നും എന്നാല്‍, ആശങ്കക്ക് അടിസ്ഥാനമില്ലെന്നും ബൈഡന് ചൂണ്ടിക്കാട്ടി . അമേരിക്കയില്‍ ഒമിക്രോണ്‍ പടരുന്നതിനിടെയാണ് ബൈഡന്റെ പരാമര്‍ശം.
ഒമിക്രോണ്‍ അതിവേഗം കണ്ടെത്താന്‍ അഞ്ച് ലക്ഷം പരിശോധനകള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. “ഇത് മാര്‍ച്ച് 2020 അല്ല. 20 കോടി പേര് വാക്സിന് സ്വീകരിച്ചിട്ടുണ്ട്. “നമുക്ക് കോവിഡ് പ്രതിരോധത്തിനായി ഒരുങ്ങാമെന്നും ബൈഡന് പറഞ്ഞു.
ഒമിക്രോണിനെ നേരിടാന്‍ ലോകാരോഗ്യ സംഘടനക്ക് 580 മില്യണ്‍ ഡോളറിന്റെ അധികസഹായം നല്‍കുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. അതെ സമയം മുന്‍ഗണന വിഭാഗങ്ങള്‍ക്ക് നാലാം ഡോസ് വാക്സിന് നല്കാന് ഇസ്രായേല്‍ തീരുമാനിച്ചതായും റിപ്പോര്‍ട്ടുകളുണ്ട് .

