ഒമിക്രോണ്‍; നിയന്ത്രണം കടുപ്പിച്ച്‌ തമിഴ്‌നാടും കര്‍ണാടകയും; രണ്ടു ഡോസ് വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് പൊതുഇടങ്ങളില്‍ പ്രവേശനമില്ല

ന്യൂദല്‍ഹി: രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ തമിഴ്‌നാട്ടിലെ മധുരയിലും കര്‍ണാടകയിലും രണ്ട് വാക്‌സിനും എടുക്കാത്തവര്‍ക്ക് ഹോട്ടലുകളിലും, മാളുകളിലും, പൊതു സ്ഥലത്തും പ്രവേശനം നിരോധിച്ചു.

വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് ഒരാഴ്ച്ച സമയം നല്‍കുമെന്നും, നിരോധനം നിലവില്‍ വരുന്നതിന് മുന്‍പ് ഒരു ഡോസ് വാക്‌സിന്‍ എങ്കിലും എടുത്തിരിക്കണമെന്ന് ജില്ല ഭരണകൂടം അറിയിച്ചു. മൂന്ന് ലക്ഷത്തോളം ആളുകള്‍ മധുരയില്‍ മാത്രം വാക്‌സിന്‍ എടുക്കാനുണ്ട്. മധുരയില്‍ 71.6 % പേര്‍ ഒരു ഡോസ് വാക്‌സിനും, 32.8% പേര്‍ രണ്ടു ഡോസ് വാക്‌സിനും എടുത്തതായി കളക്ടര്‍ അനീഷ് ശേഖര്‍ പറയുന്നു.ബാക്കിവരുന്നവര്‍ എത്രയും പെട്ടെന്ന് വാക്‌സിന്‍ എടുത്തിരിക്കണമെന്നും, അല്ലെങ്കില്‍ നിരോധനം കടുപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒമിക്രോണ്‍ സഥിരീകരിച്ച കര്‍ണ്ണാടകത്തിലും നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മാളുകള്‍ , സിനിമാ തീയേറ്ററുകള്‍ മറ്റ് പൊതു സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.

തമിഴ്‌നാട്ടില്‍ എത്തിയ ഒരു കുട്ടി ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.ഇവരുടെ സാമ്ബിളുകള്‍ ജനിതക പരിശോധനക്കായി ആയച്ചിരിക്കുകയാണ്. ഇവര്‍ സിംഗപൂരില്‍ നിന്നും യുകെയില്‍ നിന്നും എത്തിയവരാണ്. 24 മണിക്കൂറിനുളളില്‍ 711 കൊവിഡ കേസുകള്‍ തമിഴ്‌നാട്ടില്‍ പുതുതായി സ്ഥിരീകരിച്ച. ഇതോടെ 27,29,061 പേര്‍ കൊവിഡ് ബാധിതരായി.9 മരണങ്ങളും സ്ഥിരീകരിച്ചു. ആകെ മരണ 36513 ആയി ഉയര്‍ന്നു.ചെന്നൈയിലും, കോയമ്ബത്തൂരിനുമാണ് കേസുകള്‍ കൂടുതല്‍ ഉളളത്. 120ന് മുകളില്‍ കേസുകള്‍ സ്ഥിരികരിച്ചിട്ടുണ്ട്. ബാക്കിയുളളവ പല ജില്ലകളിലായി സ്ഥിരീകരിച്ചു.

prp

Leave a Reply

*