മസ്‌കത്ത് ∙ വടക്കു കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ശക്തിപ്രാപിച്ചു .കാറ്റഗറി ഒന്ന് വിഭാഗത്തിലുള്ള ചുഴലിക്കാറ്റായി ഒമാന്‍ തീരത്തേക്ക് അടുക്കുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ . ഷഹീന്‍ ചുഴലിക്കാറ്റിന്റെ പ്രഭവകേന്ദ്രം മസ്‌കത്തില്‍ നിന്ന് 650 കിലോ മീറ്റര്‍ അകലെയാണ്. ഞായറാഴ്ച രാത്രി ചുഴലിക്കാറ്റ് ഒമാന്‍ തീരം തൊടുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍ .

