ആദ്യ ഒളിമ്ബിക്‌സില്‍ തന്നെ ഫൈനല്‍ യോഗ്യത നേടി വനിതാ ഡിസ്‌കസ് ത്രോ താരം; മറികടന്നത് മുന്‍ ചാമ്ബ്യന്‍ ഉള്‍പ്പടെയുള‌ളവരെ

ടോക്കിയോ: സ്ഥിരം മെഡല്‍ പ്രതീക്ഷ നല്‍കുന്നവര്‍ക്ക് ഉപരിയായി പുതിയ താരങ്ങളുടെ പിറവിക്കും ഇടയാകുന്ന കായികോത്സവമാണ് ഒളിംപിക്‌സ്. കര്‍ണം മല്ലേശ്വരിയും അഭിനവ് ബിന്ദ്രയുമെല്ലാം അങ്ങനെ ഇന്ത്യയ്‌ക്ക് ലഭിച്ച അഭിമാന താരങ്ങളാണ്. ആദ്യമായി ഒളിമ്ബിക്‌സില്‍ പങ്കെടുക്കുകയും അതില്‍ തന്നെ ഫൈനല്‍ മത്സര യോഗ്യത നേടുകയും ചെയ്‌ത കമല്‍പ്രീതിന്റെ വാര്‍ത്തയാണ് ഇതില്‍ പുതിയത്.

പഞ്ചാബിലെ പട്യാലയില്‍ നിന്നുള‌ള 25കാരിയായ ഡിസ്‌കസ് ത്രോ താരം കമല്‍പ്രീത് കൗര്‍ ആദ്യ മത്സരത്തിന്റെ യാതൊരു ടെന്‍ഷനുമില്ലാതെ ഇന്ന് നടന്ന ഡിസ്‌കസ്‌ത്രോ ഫൈനല്‍ യോഗ്യതാ റൗണ്ടില്‍ യോഗ്യത നേടി. 64 മീ‌റ്റര്‍ ത്രോയിലൂടെയാണ് 31പേര്‍ മത്സരിച്ചതില്‍ രണ്ടാം സ്ഥാനം നേടി കമല്‍പ്രീത് യോഗ്യത നേടിയിരിക്കുന്നത്. 66.42 മീറ്റര്‍ എറിഞ്ഞ അമേരിക്കയുടെ ഓള്‍മാന്‍ മലാറി മാത്രമാണ് കമലിന്റെ മുന്നില്‍.

മത്സരത്തില്‍ പങ്കെടുത്ത രണ്ട്‌വട്ടം ഒളിമ്ബിക് ചാമ്ബ്യനായ സാന്ദ്ര പെര്‍കൊവിക്കിനെക്കാള്‍ മികച്ച ദൂരം കമല്‍പ്രീതിന് നേടാനായി.63.75 മീറ്റര്‍ എറിഞ്ഞ സാന്ദ്ര മൂന്നാമതാണ്. മുന്‍പ് 66.59 മീറ്റര്‍ എറിഞ്ഞ് കമല്‍പ്രീത് ദേശീയ റെക്കാഡ് സ്ഥാപിച്ചിരുന്നു.

ആദ്യം 60.29ഉം പിന്നീട് 63.97ഉം മൂന്നാമത് 64 മീറ്ററുമാണ് കമല്‍പ്രീത് എറിഞ്ഞത്. മറ്റൊരു താരമായ സീമാ പൂനിയ 16ാം സ്ഥാനം മാത്രമാണ് നേടിയത്. സീമയുടെ ആദ്യത്തേത് ഫൗളായി, രണ്ടാമത് 60.57 മീറ്ററും മൂന്നാമത് 58.93 മീറ്ററുമായിരുന്നു. ഓഗസ്‌റ്റ് രണ്ടിനാണ് ഫൈനല്‍.

prp

Leave a Reply

*