പഴയ നോട്ടുകള്‍ മാറുന്നതിനുള്ള പരിധി ഇന്നുമുതല്‍ 2,000 രൂപ വരെ മാത്രം

queue

പഴയ നോട്ടുകള്‍ മാറുന്നതിനുള്ള പരിധി ഇന്നുമുതല്‍ 2,000 രൂപ വരെയായിരിക്കും. ഈ തീരുമാനത്തോടെ ബാങ്കുകളിലെ തിരക്ക് കുറയുമെന്നാണ് പ്രതീക്ഷ. ദിവസം 22,000 എ.ടി.എമ്മുകള്‍ വീതം പുനഃക്രമീകരിക്കുന്നുണ്ടെന്നും, ഒരാഴ്ച്ചക്കുള്ളില്‍ പകുതി എ.ടി.എമ്മുകള്‍ പൂര്‍ണ്ണമായും സജ്ജമാകുമെന്നും ആര്‍‍.ബി.ഐ അറിയിച്ചു. ഇനി മുതല്‍ ഒരു ദിവസം ഒരാൾക്ക് 2000 രൂപ വരെ പെട്രോൾ പമ്പിൽനിന്നും പിന്‍വലിക്കാം. എടിഎം കാർഡ് സ്വൈപ് ചെയ്താണ് പണമെടുക്കാനാവുക. തുടക്കത്തിൽ 2500 പമ്പുകളിലാണ് സൗകര്യമൊരുക്കുക. പിന്നീട് 20000 പമ്പുകളിലേക്കുകൂടി വ്യാപിപ്പിക്കുമെന്ന് കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക വകുപ്പു മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു.

prp

Leave a Reply

*