ഓഹരി സൂചികകള്‍ നേരിയ നഷ്ടത്തില്‍ ക്ലോസ്‌ചെയ്തു

മുംബൈ: തുടക്കത്തില്‍ നഷ്ടം നേരിട്ടെങ്കിലും റെക്കോഡ് നേട്ടത്തിലെത്തിയ സൂചികകള്‍ ഒടുവില്‍ നഷ്ടത്തില്‍ ക്ലോസ്‌ചെയ്തു. ഓട്ടോ, മെറ്റല്‍, ഐടി, ഫാര്‍മ ഓഹരികളാണ് സമ്മര്‍ദം നേരിട്ടത്.

സെന്‍സെക്‌സ് 18.82 പോയന്റ് നഷ്ടത്തില്‍ 52,861.18ലും നിഫ്റ്റി 16.10 പോയന്റ് താഴ്ന്ന് 15,818.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ചിപ് ക്ഷാമം ലാന്‍ഡ് റോവറിന്റെ ഉത്പാദനത്തെ ബാധിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ടാറ്റ മോട്ടോഴ്‌സിന്റെ ഓഹരിയെ ബാധിച്ചു. പത്തുശതമാനത്തോളമാണ് ഓഹരി വിലയിടിഞ്ഞത്.

ടിസിഎസ്, കോള്‍ ഇന്ത്യ, ഗ്ലാന്‍ഡ് ഫാര്‍മ, ടെക് മഹീന്ദ്ര, തുടങ്ങിയ ഓഹരികളും നഷ്ടത്തിലായി. അള്‍ട്രടെക് സിമെന്റ്‌സ്, ശ്രീ സിമെന്റ്‌സ്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സര്‍വ് തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കുകയുംചെയ്തു.

നിഫ്റ്റി ബാങ്ക് സൂചിക ഒരുശതമാനം ഉയര്‍ന്നു. ബിഎസ്‌ഇ മിഡ്ക്യാപ് സൂചിക നേരിയനേട്ടമുണ്ടാക്കിയപ്പോള്‍ സ്‌മോള്‍ ക്യാപ് നഷ്ടംനേരിട്ടു. ഓഹരി സൂചികകളിലെ നഷ്ടം രൂപയുടെ മൂല്യത്തെയും ബാധിച്ചു. ഡോളറിനെതിരെ രൂപയുടെ മൂല്യം 74.55 നിലവാരത്തിലാണ് ക്ലോസ്‌ചെയ്തത്.

prp

Leave a Reply

*