നൂബിയയുടെ ഏറ്റവും പുതിയ മോഡലുകളില്‍ ഒന്നായ Nubia Z17 Mini ഇന്ത്യന്‍ വിപണിയില്‍ എത്തിക്കഴിഞ്ഞു . 6 ജിബി റാമോടു കൂടിയ ഫോണിന്റെ വില 18999 രൂപയാണ്.
5.2 ഇഞ്ചിന്റെ ഫുള്‍ HD ഡിസ്പ്ലേ, 1920×1080 പിക്സല്‍ റെസലൂഷന്‍, 2950 mAh ന്റെ ബാറ്ററി ലൈഫ്, 64 ജിബിയുടെ സ്റ്റോറേജ് തുടങ്ങിയവയാണ് ഫോണിന്റെ പ്രധാന സവിശേഷതകള്‍. സ്നാപ്ഡ്രാഗണ്‍ 652 പ്രൊസസര്‍ കൂടാതെ ആന്‍ഡ്രോയിഡ് 7 എന്നിവയിലാണ് ഇതിന്റെ പ്രവര്‍ത്തനം.
13 മെഗാപിക്സലിന്റെ മുന്‍ ക്യാമറയും 16 മെഗാപിക്സലിന്റെ പിന് ക്യാമറയും ആണ് ഇത് കാഴ്ചവെക്കുന്നത് . ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണില്‍ Nubia Z17 Mini ലഭ്യമാകുന്നതാണ്.

