Nubia Z17 Mini ഇന്ത്യന്‍ വിപണിയില്‍ 

നൂബിയയുടെ ഏറ്റവും പുതിയ മോഡലുകളില്‍ ഒന്നായ  Nubia Z17 Mini ഇന്ത്യന്‍ വിപണിയില്‍  എത്തിക്കഴിഞ്ഞു . 6  ജിബി റാമോടു കൂടിയ ഫോണിന്‍റെ  വില 18999 രൂപയാണ്.

5.2 ഇഞ്ചിന്‍റെ  ഫുള്‍  HD ഡിസ്പ്ലേ,   1920×1080 പിക്സല്‍ റെസലൂഷന്‍, 2950 mAh ന്‍റെ  ബാറ്ററി ലൈഫ്, 64 ജിബിയുടെ സ്റ്റോറേജ് തുടങ്ങിയവയാണ്  ഫോണിന്‍റെ പ്രധാന സവിശേഷതകള്‍.  സ്നാപ്ഡ്രാഗണ്‍ 652 പ്രൊസസര്‍ കൂടാതെ ആന്‍ഡ്രോയിഡ് 7 എന്നിവയിലാണ് ഇതിന്‍റെ     പ്രവര്‍ത്തനം.

13 മെഗാപിക്സലിന്‍റെ  മുന്‍ ക്യാമറയും   16 മെഗാപിക്സലിന്‍റെ  പിന്‍ ക്യാമറയും ആണ് ഇത് കാഴ്ചവെക്കുന്നത് . ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണില്‍  Nubia Z17 Mini  ലഭ്യമാകുന്നതാണ്.

prp

Leave a Reply

*