ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ നൊവാക് ജോക്കോവിച്ച് പുറത്ത്

ഓസ്ട്രേലിയന്‍ ഓപ്പണിലെ നിലവിലെ ചാമ്പ്യനും ലോക രണ്ടാം നമ്പർ താരവുമായ നൊവാക് ജോക്കോവിച്ച് പുറത്ത്. രണ്ടാം റൗണ്ടില്‍ സീഡില്ലാ താരം ഡെനിസ് ഇസ്കോമിന്‍ ജോക്കോവിച്ചിനെ അട്ടിമറിക്കുകയായിരുന്നു. സ്കോർ: 7-6(10/8), 5-7, 2-6, 7-6 (7/5), 6-4. ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച് ആദ്യമത്സരത്തില്‍ രണ്ടാം റൗണ്ടിലേക്കു മുന്നേറിയിരുന്നു. മത്സരം രണ്ടുമണിക്കുര്‍ 20 മിനിറ്റ് നീണ്ടുനിന്നു. ആറു തവണ ഓസ്ട്രേലിയൻ ഓപ്പൺ നേടിയ ജോക്കോവിനെതിരായ ഈ വിജയം ഡെന്നിസ് ഇസ്റ്റോമിന്‍റെ കരിയറിലെ ഏറ്റവും തിളക്കമാർന്ന വിജയവുമാണ്.

prp

Leave a Reply

*