നിയമസഭ കയ്യാങ്കളിക്കേസ്: കുറ്റപത്രം വായിച്ച്‌ കേള്‍പ്പിക്കാന്‍ കോടതി; ഇപി ജയരാജന്‍ ഇന്ന് കോടതയില്‍ ഹാജരാകും

തിരുവനന്തപുരം: നിയമസഭ കൈയാങ്കളി കേസില്‍ ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജന്‍ ഇന്ന് കോടതിയില്‍ ഹാജരാകും.

കേസുമായി ബന്ധപ്പെട്ട കുറ്റപത്രം വായിച്ച്‌ കേള്‍ക്കുന്നതിനാണ് ജയരാജന്‍ കോടതിയില്‍ ഹാജരാകുന്നത്. തിരുവനന്തപുരം ചീഫ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. മന്ത്രി വി ശിവന്‍കുട്ടി ഉള്‍പ്പെടെ അഞ്ച് പ്രതികള്‍ മുന്‍പ് ഹാജരായിരുന്നു. തിരുവനന്തപുരം സിജെഎം കോടതിയിലാണ് ഇവര്‍ ഹാജരായത്.

കേസിലെ മറ്റ് അഞ്ചു പ്രതികളും ഈ മാസം 14ന് കോടതി നേരിട്ട് ഹാജരായി കുറ്റപത്രം വായിച്ചു കേട്ടിരുന്നു. പക്ഷെ അന്ന് ജയരാജന്‍ അസുഖ കാരണം ചൂണ്ടികാട്ടി ഹാജരായിരുന്നില്ല. ഇന്ന് കേസ് പരിഗണിക്കുമ്ബോള്‍ നേരിട്ട് ഹാജരാകണമെന്ന് ഇ.പി.ജയരാജന് കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. കുറ്റപത്രം വായിച്ചു കേള്‍പ്പിച്ച ശേഷം വിചാരണ തീയതിയും കോടതി തീരുമാനിക്കും.

ബാര്‍ക്കോഴ കേസില്‍ പ്രതിയായ കെ.എം.മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്തുന്നതിനിടെ നിയമസഭയിഷ 2.20 ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചുവെന്നാണ് കേസ്. കേസിലെ പ്രധാന തെളിവായ കൈയാങ്കളിയുടെ ദൃശ്യങ്ങളുടെ പകര്‍പ്പും പ്രതിഭാഗത്തിന് കൈമാറാന്‍ കോടതി പ്രോസിക്യൂഷന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 2015 മാര്‍ച്ച്‌ 13 നാണ് കേസിനാസ്പദമായ സംഭവം.

prp

Leave a Reply

*