കേരളം വീണ്ടും നിപ്പ ഭീതിയില്‍ ! എറണാകുളത്ത് യുവാവിന് നിപ്പയെന്ന് സ്ഥിതീകരണം

കൊച്ചി : കൊച്ചിയില്‍ നിപ രോഗ ലക്ഷണങ്ങളുള്ള യുവാവ് നിരീക്ഷണത്തില്‍ തുടരുന്നു . ഇദ്ദേഹത്തിന്‍റെ പരിശോധനാഫലം ഇന്ന് ഉച്ചയോടെ ലഭിക്കുമെന്നാണ് സൂചന .

ഇതിന്‍റെ ഭാഗമായി എറണാകുളം ജില്ലാ കലക്ടര്‍ ജില്ലയിലെ ആരോഗ്യ വിദഗ്ധരുമായി അടിയന്തര യോഗം ചേരും . രോഗിയെ ചികിത്സിക്കുന്ന ഡോക്ടര്‍മാരും യോഗത്തില്‍ പങ്കെടുക്കും. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ 5 ഐസൊലേഷന്‍ വാര്‍ഡുകള്‍ തയ്യാറാണെന്ന് ഡി.എം.ഒ അറിയിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ യുവാവില്‍ നിപയുടെ പ്രാഥമിക ലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നു.

തുടര്‍ന്ന് ഇദ്ദേഹത്തിന്‍റെ രക്ത സാമ്പിള്‍ പരിശോധനക്കായി ആലപ്പുഴയിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കും മണിപ്പാലിലെ വൈറോളജി ലാബിലേക്കും അയച്ചു . മണിപ്പാല്‍ വൈറോളജി ലാബില്‍ നിന്നുള്ള പരിശോധന ഫലം ഇന്ന് ലഭ്യമാകുമെന്നാണ് ആരോഗ്യ വകുപ്പിന്‍റെ പ്രതീക്ഷ . പരിശോധന ഫലം എന്തു തന്നെയായാലും എല്ലാ മുന്നൊരുക്കങ്ങളും ആരോഗ്യ വകുപ്പ് പൂര്‍ത്തിയാക്കിയിട്ടുണ്ട്.

അതേസമയം യുവാവിന് പനി ബാധിച്ചത് തൊടുപുഴയില്‍ നിന്നാണെന്ന് റിപ്പോര്‍ട്ട്. തൊടുപുഴയിലെ കോളേജ് വിദ്യാര്‍ത്ഥിയാണ് എറണാകുളം വടക്കന്‍ പറവൂര്‍ സ്വദേശിയായ യുവാവ്. വിദ്യാര്‍ത്ഥി പഠിച്ചിരുന്ന തൊടുപുഴയിലെ കോളേജും പരിസരവും നിരീക്ഷണത്തിലാണെന്ന് ഇടുക്കി ഡിഎംഒ അറിയിച്ചു. കോളേജ് മധ്യവേനലവധിക്ക് അടച്ചിട്ടിരിക്കുകയായിരുന്നു.

കോളേജിന് സമീപത്തെ വീട്ടിലാണ് വിദ്യാര്‍ത്ഥി മറ്റ് അഞ്ച് കുട്ടികള്‍ക്കൊപ്പം താമസിച്ചിരുന്നത്. അതിനാല്‍ വീട് കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചതായി ഇടുക്കി ഡിഎംഒ പറഞ്ഞു. കോളേജിലെ പഠനത്തിന്‍റെ ഭാഗമായി വിദ്യാര്‍ത്ഥി തൃശൂരില്‍ രണ്ടാഴ്ചത്തെ ട്രെയിനിംഗ് ക്യാംപില്‍ പങ്കെടുത്തിരുന്നു. ഇവിടെ ട്രെയിനിംഗിനിടെയാണ് കലശലായ പനി ഉണ്ടാകുന്നതും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതും.

prp

Leave a Reply

*