നിപ്പ; കോഴിക്കോട് നിന്നുള്ള ആറംഗ സംഘം കൊച്ചിയിലേക്ക് പുറപ്പെട്ടു

കൊച്ചി: സംസ്ഥാനത്ത് വീണ്ടും നിപ സാനിധ്യമെന്ന സംശയത്തിന് പിന്നാലെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്. ഇതിന്‍റെ ഭാഗമായി കോഴിക്കോട് നിപ പിടിപെട്ടപ്പോൾ പ്രവർത്തിച്ച ഡോക്ടർമാർ അടക്കമുള്ള സംഘം കൊച്ചിയിലേക്ക് പുറപ്പെട്ടു.

3 ഡോക്ടർമാർ അടക്കം 6 പേരടങ്ങുന്ന മെഡിക്കൽ സംഘമാണ് കൊച്ചിയിലേക്ക് പുറപ്പെട്ടിരിക്കുന്നത്. ഡോ. ചാന്ദിനി സജീവന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കൊച്ചിയിലെത്തുക. കഴിഞ്ഞ നിപാ കാലത്തെ നോഡൽ ഓഫിസർ ആയിരുന്നു ചാന്ദിനി. ഡോ.ഷീല മാത്യു, ഡോ മിനി എന്നിവർ സംഘത്തിലുണ്ട്. സംഘത്തിൽ നേഴ്‌സും ഉൾപ്പെടും.

prp

Leave a Reply

*