കെട്ടിട നികുതി ഇളവ് വേണമെന്ന സാബു എം ജേക്കബിന്റെ ആവശ്യം സര്‍ക്കാര്‍ തള്ളി

ഒറ്റത്തവണ കെട്ടിട നികുതി ഇളവ് വേണമെന്ന ട്വന്റി ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബിന്റെ ആവശ്യം റവന്യു വകുപ്പ് തള്ളി.

കിഴക്കമ്ബലത്തെ കെട്ടിടത്തിന് നികുതിയിളവ് വേണമെന്നായിരുന്നു സാബു എം ജേക്കബിന്റെ ആവശ്യം.എന്നാല്‍, ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിച്ചിരിക്കുന്ന ഗോഡൗണാണ് ഈ കെട്ടിടമെന്നും ജനങ്ങളില്‍ നിന്നും പണം ഈടാക്കിയാണ് ഭക്ഷ്യ വസ്തുക്കള്‍ നല്‍കുന്നതെന്നും അതിനാല്‍ നികുതി ഇളവ് നല്‍കാനാവില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

കുന്നത്തുനാട് താലൂക്കില്‍ കിഴക്കമ്ബലം വില്ലേജില്‍ ബ്ലോക്ക് ഇരുപത്തഞ്ചില്‍ സ്ഥിതി ചെയ്യുന്നതാണ് ഈ കെട്ടിടം. സാബു സര്‍ക്കാറിനെ സമീപിച്ചതിന് പിന്നാലെ കുന്നത്തുനാട് തഹസില്‍ദാര്‍ സ്ഥലം സന്ദര്‍ശിച്ച്‌ സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

അരി, പഞ്ചസാര, പച്ചക്കറി, പഴവര്‍ഗ്ഗങ്ങള്‍ തുടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിച്ചിരിക്കുന്ന ഗോഡൗണാണ് ഈ കെട്ടിടം. പ്രദേശവാസികളില്‍ നിന്നും നിശ്ചിത തുക ഈടാക്കി വില്‍പ്പന നടത്തുന്നുണ്ടെന്നും അതുകൊണ്ട് തന്നെ കെട്ടിട നികുതിയിളവ് നല്‍കേണ്ടതില്ലെന്നുമാണ് തഹസില്‍ദാര്‍ റിപ്പോര്‍ട്ട് നല്‍കിയത്. 50 ശതമാനത്തോളം വിലയാണ് ഭക്ഷ്യ വസ്തുക്കള്‍ക്ക് ട്വിന്റി ട്വിന്റി ഈടാക്കുന്നത്. എന്നാല്‍, ഇത് സൗജന്യമായി നല്‍കുന്നതായി കണക്കാക്കാനാകില്ലെന്നാണ് സര്‍ക്കാര്‍ വിശദീകരിക്കുന്നത്. ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് റവന്യുവകുപ്പ് സാ

prp

Leave a Reply

*