കോവിഡ് മഹാമാരി രാജ്യത്തെ ആരോഗ്യസംവിധാനങ്ങളില്‍ വളരെ വലിയ സമ്മര്‍ദ്ദമാണ് ചെലുത്തിയിരിക്കുന്നത്. പകര്‍ച്ചവ്യാധിയുടെ രണ്ടാം തരംഗത്തില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളായി. സ്ഥിതിഗതികള്‍ ഭയാനകമായിരുന്നെങ്കിലും രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകരും കോവിഡ് മുന്നണി പോരാളികളുമാണ് ഈ ദുഷ്കരമായ സമയങ്ങളില്‍ ആരോഗ്യമേഖലയെ പിടിച്ചു നിര്‍ത്തിയത്. വിലയേറിയ മനുഷ്യജീവന് രക്ഷിക്കാന്‍ അശ്രാന്തമായി പ്രവര്‍ത്തിച്ചവരില്‍ രാജ്യത്തെ ആംബുലന്‍സ് ഡ്രൈവര്‍മാരുടെ പങ്കും വളരെ വലുതാണ്.
ജോലി സമയത്തെ തിരക്കുകള്‍ക്കിടയില്‍ വീണു കിട്ടുന്ന ഇടവേളകള്‍ ആസ്വദിക്കാനും വിശ്രമിക്കാനും ശ്രമിക്കുന്ന ആംബുലന്‍സ് ഡ്രൈവര്‍മാരുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. കോവിഡ് ഡ്യൂട്ടി സമയത്ത് നൃത്തം ചെയ്യുകയും പാട്ട് പാടുകയും ചെയ്യുന്ന നിരവധി ആരോഗ്യപ്രവര്‍ത്തകരുടെ ഹൃദയസ്പര്‍ശിയായ വീഡിയോകള്‍ മുമ്ബും വൈറലായിട്ടുണ്ട്. നിരാശയുടെ ഈ സമയത്ത് കോവിഡ് രോഗികള്‍ക്കും പോലും പ്രതീക്ഷ നല്കുന്ന കാര്യങ്ങളാണിവ. ഇപ്പോള്‍, ഐസ്വാളിലെ ഒരു കൂട്ടം ആംബുലന്‍സ് ഡ്രൈവര്‍മാര്‍ രാത്രി ഡ്യൂട്ടിയിലെ ഇടവേളയില്‍ ഒരുമിച്ച് ഇരുന്ന് പാടുന്ന വീഡിയോയാണ് ജനഹൃദയങ്ങള്‍ കീഴടക്കിയിരിക്കുന്നത്. വീഡിയോ ഓണ്‍ലൈനില്‍ നിരവധി പേര് കണ്ടു കഴിഞ്ഞു.

