
പാനിടാന്‍കി : കെ.പി ശര്‍മ ഓലിയുടെ നേതൃത്വത്തിലുള്ള നേപ്പാള്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം പുകയുന്നു.അതിര്‍ത്തി ഗ്രാമങ്ങളില്‍ ഉള്ള വ്യാപാരികള്‍ മൊത്തമായി സര്‍ക്കാരിനെതിരെ തിരിഞ്ഞിരിക്കുകയാണ്.ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തി ഗ്രാമമായ പാനിടാന്‍കിയിലെ വ്യാപാരികള്‍, സാധനങ്ങള്‍ നേപ്പാളി പൗരന്മാര്‍ക്ക് വില്‍ക്കാന്‍ തയ്യാറല്ലെന്ന് ശക്തമായ നിലപാടെടുത്തിരിക്കുകയാണ്.
കച്ചവടക്കാരുടെ സംഘടനയായ ബോബോസായി സമിതിയാണ് നേപ്പാളിലെ ഇന്ത്യന്‍ വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് ഈ നിലപാട് എടുത്തിരിക്കുന്നത്.1,210 വ്യാപാരികള്‍ അടങ്ങിയ സംഘടനയാണ് പാനിടാന്‍കിയിലെ ബോബോസായി വ്യാപാര സമിതി.എല്ലാവിധ ഇന്ത്യന്‍ വസ്തുക്കള്‍ക്കും നേപ്പാളികള്‍ പാനിടാന്‍കിയിലെ വ്യാപാരസ്ഥാപനങ്ങളെയാണ് ആശ്രയിക്കുന്നത്.
