കേരളത്തില്‍ തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നത് ഭയാനകമാണെന്ന് ഇന്ത്യന്‍ താരം ശിഖര്‍ ധവാന്‍. ഇത്തരം ക്രൂര കൊലപാതകങ്ങള്‍ അവസാനിപ്പിക്കണമെന്നും ധവാന്‍ തന്‍്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ ആവശ്യപ്പെട്ടു.
നേരത്തെ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ കെഎല്‍ രാഹുലും തെരുവുനായ്ക്കളെ കൊല്ലുന്നതിനെതിരെ രംഗത്തുവന്നിരുന്നു.
‘കേരളത്തില്‍ തെരുവുനായ്ക്കളെ കൂട്ടക്കൊല ചെയ്യുന്നത് ഭയാനകമാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ പുനരാലോചിക്കാനും ഇങ്ങനെ ക്രൂരമായ കൂട്ടക്കൊലകള്‍ അവസാനിപ്പിക്കാനും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.’- തന്‍്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ ധവാന്‍ കുറിച്ചു.https://platform.twitter.com/embed/Tweet.html?creatorScreenName=Dailyhuntapp&dnt=false&embedId=twitter-widget-0&features=eyJ0ZndfdGltZWxpbmVfbGlzdCI6eyJidWNrZXQiOlsibGlua3RyLmVlIiwidHIuZWUiLCJ0ZXJyYS5jb20uYnIiLCJ3d3cubGlua3RyLmVlIiwid3d3LnRyLmVlIiwid3d3LnRlcnJhLmNvbS5iciJdLCJ2ZXJzaW9uIjpudWxsfSwidGZ3X2hvcml6b25fdGltZWxpbmVfMTIwMzQiOnsiYnVja2V0IjoidHJlYXRtZW50IiwidmVyc2lvbiI6bnVsbH0sInRmd190d2VldF9lZGl0X2JhY2tlbmQiOnsiYnVja2V0Ijoib24iLCJ2ZXJzaW9uIjpudWxsfSwidGZ3X3JlZnNyY19zZXNzaW9uIjp7ImJ1Y2tldCI6Im9uIiwidmVyc2lvbiI6bnVsbH0sInRmd19jaGluX3BpbGxzXzE0NzQxIjp7ImJ1Y2tldCI6ImNvbG9yX2ljb25zIiwidmVyc2lvbiI6bnVsbH0sInRmd190d2VldF9yZXN1bHRfbWlncmF0aW9uXzEzOTc5Ijp7ImJ1Y2tldCI6InR3ZWV0X3Jlc3VsdCIsInZlcnNpb24iOm51bGx9LCJ0Zndfc2Vuc2l0aXZlX21lZGlhX2ludGVyc3RpdGlhbF8xMzk2MyI6eyJidWNrZXQiOiJpbnRlcnN0aXRpYWwiLCJ2ZXJzaW9uIjpudWxsfSwidGZ3X2V4cGVyaW1lbnRzX2Nvb2tpZV9leHBpcmF0aW9uIjp7ImJ1Y2tldCI6MTIwOTYwMCwidmVyc2lvbiI6bnVsbH0sInRmd19kdXBsaWNhdGVfc2NyaWJlc190b19zZXR0aW5ncyI6eyJidWNrZXQiOiJvbiIsInZlcnNpb24iOm51bGx9LCJ0ZndfdHdlZXRfZWRpdF9mcm9udGVuZCI6eyJidWNrZXQiOiJvZmYiLCJ2ZXJzaW9uIjpudWxsfX0%3D&frame=false&hideCard=false&hideThread=false&id=1570692387760140290&lang=en&origin=https%3A%2F%2Fm.dailyhunt.in%2Fnews%2Findia%2Fmalayalam%2Fkeralakaumudi-epaper-dh25a7c3d3df99474c8c1b4fda99c0e101%2F65%2Bvayasilum%2Bcheruppam%2Brahasyam%2Bseks%2Benn%2Banil%2Bkapur-newsid-n423103140&sessionId=882da323a8f29fe4d20e6ab73097b8b7995d496a&siteScreenName=Dailyhuntapp&theme=light&widgetsVersion=1bfeb5c3714e8%3A1661975971032&width=550px
തെരുവുനായകളുടെ പരിപാലനത്തിനായി പ്രവര്‍ത്തിക്കുന്ന ‘വോയിസ് ഓഫ് സ്ട്രേ ഡോഗ്സി’ന്‍്റെ പോസ്റ്റര്‍ തന്‍്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവച്ചാണ് കെഎല്‍ രാഹുല്‍ രംഗത്തുവന്നത്. കേരളത്തില്‍ തെരുവുനായ്ക്കള്‍ കൂട്ടത്തോടെ കൊല്ലപ്പെടുകയാണെന്ന തരത്തിലാണ് രാഹുലിന്‍്റെ പ്രതികരണം.
കേരളത്തില്‍ തെരുവുനായ്ക്കളെ കൂട്ടക്കൊല ചെയ്യുന്നത് വീണ്ടും ആരംഭിച്ചിരിക്കുകയാണെന്ന് പോസ്റ്ററില്‍ പറയുന്നു. പോസ്റ്ററിനൊപ്പം ‘ദയവായി, നിര്‍ത്തൂ’ എന്ന് രാഹുല്‍ കുറിച്ചിരിക്കുന്നു.
അതേസമയം, സംസ്ഥാനത്ത് പേവിഷബാധ പ്രതിരോധ കര്‍മപദ്ധതിക്കുള്ള ഉത്തരവ് പുറത്തിറങ്ങി. ഹോട്ട്സ്പോട്ടുകളില്‍ സമ്ബൂര്‍ണ വാക്സിനേഷന്‍ നടപ്പാക്കും. ഹോട്ട്സ്പോട്ടുകളിലെ എല്ലാ നായ്ക്കള്‍ക്കും ഷെല്‍ട്ടര്‍ ഒരുക്കാനും നിര്‍ദ്ദേശമുണ്ട്. പൊതുനിരത്തില്‍ മാലിന്യം നിക്ഷേപിച്ചാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്നും കര്‍മപദ്ധതിയില്‍ പറയുന്നു. തെരുവുമാലിന്യം കാരണം പല സ്ഥലങ്ങളും ഹോട്ട്സ്പോട്ടായി മാറുന്ന സാഹചര്യമുണ്ട്. അതുകൊണ്ട് തന്നെ തെരുവുമാലിന്യം അടിയന്തിരമായി നീക്കം ചെയ്യുന്നതിനുള്ള നീക്കങ്ങള്‍ ആരംഭിച്ചു.

