കുവൈറ്റില്‍ സ്വദേശി വത്ക്കരണം ശക്തമാക്കുന്നു; അഞ്ച് വര്‍ഷത്തിനുള്ളില്‍ 1.6 ലക്ഷം പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടമാകും

കുവൈറ്റ്: കുവൈറ്റില്‍ സ്വദേശി വത്ക്കരണം ശക്തമാക്കുന്നു . സ്വകാര്യ മേഖലയില്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ 1.6 ലക്ഷം തസ്തികകളില്‍ സ്വദേശിവത്ക്കരണം നടപ്പിലാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

കുവൈറ്റി യുവാക്കളില്‍ അഞ്ച് വ‍ര്‍ഷത്തിനുള്ളില്‍ ആവശ്യമായ തൊഴില്‍ പരിജ്ഞാനം നല്‍കി സ്വദേശിവത്ക്കരണം നടപ്പിലാക്കുകയാണ് ലക്ഷ്യം. ഇതോടെ അഞ്ച് വര്‍ഷത്തിനുള്ളില്‍ 1.6 ലക്ഷം വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമാകും.

പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നതിന് സ്വദേശി യുവാക്കള്‍ താല്പര്യം കാണിക്കാറില്ല. അതിനാല്‍ സ്വദേശി യുവാക്കളെ സ്വകാര്യ മേഖലകളിലേയ്ക്ക് ആകര്‍ഷിക്കുന്നതിനായി തൊഴില്‍ നിയമ ഭേദഗതി സര്‍ക്കാര്‍ പരിഗണനയില്‍ ഉണ്ടെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട്‌ ചെയ്തു. നിലവിലെ കണക്ക് പ്രകാരം അഞ്ച് ശതമാനം മാത്രമാണ് സ്വകാര്യ മേഖലയില്‍ സ്വദേശികള്‍ ജോലി ചെയ്യുന്നത്

prp

Leave a Reply

*