തിരുവനന്തപുരം ആവേശത്തിരയില്‍;രാജ്യാന്തര ക്രിക്കറ്റ് മത്സരം ഇന്ന്‍

തിരുവനന്തപുരം: 29 വര്‍ഷങ്ങള്‍ക്ക് ശേഷം  രാജ്യാന്താര ക്രിക്കറ്റ് മത്സരത്തിന് വേദിയാകുന്നതിന്‍റെ ആവേശത്തിലാണ് തിരുവനന്തപുരം. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ന് ഇന്ത്യ – ന്യൂസീലാന്‍ഡ് 20-20 അരങ്ങേറുകയാണ്. വൈകിട്ട് ഏഴു മണിമുതലാണ് മല്‍സരം.

മല്‍സരത്തിനായി താരങ്ങള്‍ ഉച്ചയ്ക്ക് ശേഷം കോവളത്തെ ഹോട്ടലില്‍നിന്ന് സ്റ്റേഡിയത്തിലേക്ക് പുറപ്പെടും. കാണികളെ ഉച്ചയ്ക്ക് ശേഷം സ്റ്റേഡിയത്തിലേക്ക് കടത്തിവിടും. കനത്ത സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്.

 

എന്നാല്‍ തലസ്ഥാനത്ത് രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയില്‍ ക്രിക്കറ്റ് പ്രേമികള്‍ക്കും ആശങ്കയുണ്ട്. മത്സര ദിവസമെങ്കിലും മഴ മാറി നില്‍ക്കണമെന്നാണ് ക്രിക്കറ്റ് പ്രേമികള്‍ പ്രാര്‍ത്ഥിക്കുന്നത്.

prp

Related posts

Leave a Reply

*