രാജ്യത്ത് ഭീതി പടര്‍ത്തി കൂടുതല്‍ പേര്‍ക്ക് കൊറോണ; 24 മണിക്കൂറില്‍ 9,996 കൊവിഡ് രോഗികള്‍, 357 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 9,996 പേര്‍ക്കാണ് കൊവിഡ് കണ്ടെത്തിയത്. 357 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ എണ്ണായിരം കടന്നു. ഇന്ത്യയില്‍ കൊറോണ വൈറസ് പിടിപെട്ടവരുടെ എണ്ണം 2,86,579 ആയി ഉയര്‍ന്നു. ഇതില്‍ 1,41,029 പേരുടെ രോഗം ഭേദമായി. ആകെ 8102 പേരാണ് മരിച്ചത്. ഇതില്‍ ഏറിയ പേരും മഹാരാഷ്ട്രയിലും ഗുജറാത്തിലുമാണ്. മഹാരാഷ്ട്രയില്‍ 3438 പേരും ഗുജറാത്തില്‍ 1347 പേരും മരിച്ചു. ഏഴ് സംസ്ഥാനങ്ങളില്‍ പതിനായിരത്തിലധികം രോഗികളുണ്ട്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയില്‍ 94,041 പേര്‍ക്കാണ് രോഗമുള്ളത്. ഡല്‍ഹിയില്‍ 32,810 പേര്‍ക്കും തമിഴ്നാട്ടില്‍ 36,841പേര്‍ക്കും രോഗം പിടിപ്പെട്ടു. ഗുജറാത്തില്‍ 21,521, രാജസ്ഥാനില്‍ 11,600, ഉത്തര്‍ പ്രദേശില്‍ 11,610 എന്നിങ്ങനെയാണ് രോഗം പിടിപ്പെട്ടവരുടെ എണ്ണം. ഡല്‍ഹിയില്‍ 984 പേരും മധ്യ പ്രദേശില്‍ 427 പേരും ബംഗാളില്‍ 432 പേരും മരിച്ചു.

കേരളത്തില്‍ ഇന്നലെ കൊറോണ വൈറസ് ബാധിച്ചു ഒരാള്‍ മരിച്ചിരുന്നു. കണ്ണൂര്‍ ഇരിട്ടി പയഞ്ചേരി സ്വദേശിയായ പികെ മുഹമ്മദാണ് മരിച്ചത്. ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടയിലാണ് മരണം. 70 വയസായിരുന്നു. ഇതോടെ കേരളത്തില്‍ കൊവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം പതിനെട്ടായി.

prp

Leave a Reply

*