നാസയുടെ ഉല്‍ക്കാ പ്രതിരോധ ദൗത്യം ഇന്ന്; ഡാര്‍ട്ടിന്റെ ഇടി വെടിയുണ്ടയേക്കാള്‍ വേഗത്തിലാകുമെന്ന് ശാസ്ത്രലോകം

ന്യൂയോര്‍ക്ക്: ഭൂമിയ്‌ക്ക് നേരെ വരുന്ന ഉല്‍ക്കകളെ പ്രതിരോധിച്ച്‌ ദിശമാറ്റാനുള്ള നാസയുടെ ഡാര്‍ട്ട് ദൗത്യം ഇന്ന്.

അതിവേഗം വരുന്ന ഉല്‍ക്കയെ വെടിയുണ്ടയേക്കാള്‍ വേഗത്തിലാ യിരിക്കും പ്രതിരോധിക്കുന്ന ഉപഗ്രഹം ഇടിച്ചു തെറിപ്പിയ്‌ക്കുക എന്നാണ് സൂചന. ദ ഡബിള്‍ ആസ്‌ട്രോയ്ഡ് റീഡയറക്ഷന്‍ ടെസ്റ്റ്(ഡാര്‍ട്ട്) നാസയ്‌ക്ക് വേണ്ടി ജോണ്‍ ഹോപ്കിന്‍സ് യൂണി വേഴ്‌സിറ്റിയുടെ അപ്ലയ്ഡ് ഫിസിക്‌സ് ലാബോറട്ടറിയാണ് നിയന്ത്രിക്കുന്നത്.

ഉല്‍ക്കയെ ഇടിച്ചുതെറിപ്പിക്കുന്ന ദൗത്യം അമേരിക്കന്‍ സമയം വൈകിട്ട് 7.14നായിരിക്കും (നാളെ ഇന്ത്യന്‍ സമയം പുലര്‍ച്ചെ 4.44) മെന്നാണ് കണക്കുകൂട്ടല്‍. ക്യൂബ് ആകൃതിയുള്ള പ്രത്യേക ബഹിരാകാശ വാഹനമാണ് ഉല്‍ക്കയുടെ ദിശമാറ്റുക. ഭൂമിയ്‌ക്ക് നേരെ വരുന്ന ഉല്‍ക്കയ്‌ക്ക് ഒരു ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിന്റെ വലുപ്പമുണ്ടെന്നാണ് കണക്കുകൂട്ടല്‍. ഭൂമിയില്‍ നിന്ന് 11 ദശലക്ഷം കിലോമീറ്റര്‍ ദൂരത്തുവെച്ചാകും ആഘാതം നടക്കുക.

ഡാര്‍ട്ട് ദൗത്യ വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്ന ക്യാമറകള്‍ തല്‍സമയ ദൃശ്യങ്ങള്‍ പകര്‍ത്തും. നാസയിലേയ്‌ക്ക് ദൃശ്യങ്ങള്‍ ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.30 മുതല്‍ ലഭിച്ചു തുടങ്ങുമെന്നും ശാസ്ത്രജ്ഞര്‍ അറിയിച്ചു.

prp

Leave a Reply

*