ഗൂഗിള്‍ സെര്ച്ചി ല്‍ ടോപ് ടെന്‍ ക്രിമിനലുകളുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി

top ten criminals on googleഗൂഗിള്‍ സെര്‍ച്ചില്‍ ടോപ് ടെന്‍ ക്രിമിനലുകളുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോയും കാണിക്കുന്നതിന് ഗൂഗിളിന് അലഹബാദ് കോടതി നോട്ടീസ് അയച്ചു. ഉസാമ ബിന്‍ ലാദന്‍, ദാവൂദ് ഇബ്രാഹിം തുടങ്ങിയവര്‍ക്കൊപ്പമാണ് മോദിയുടെ ചിത്രവും വരുന്നത്. ക്രിമിനല്‍ പട്ടികയില്‍ മോദിയുടെ ഫോട്ടോ വരുന്നത് നേരത്തെ വിവാദമായിരുന്നു. ഇതേതുടര്‍ന്ന് ഗൂഗിള്‍ ഔദ്യോഗികമായി മാപ്പപേക്ഷിക്കുകയും ചെയ്തിരുന്നു. സെര്‍ച്ചില്‍ വരുന്ന ഫലങ്ങള്‍ ഗൂഗിളിന്‍റെ നയങ്ങളല്ലെന്നും ഗൂഗിളിന്‍റെ അല്‍ഗോരിതം സ്വയമേവയാണ് തെരച്ചലിന് ഉപയോഗിച്ച പദത്തോട് സമാനമായ ഫോട്ടോകള്‍ തെരഞ്ഞെടുക്കുന്നതെന്നും കമ്പനി വ്യക്തമാക്കുകയും ചെയ്തിരുന്നു.

അങ്ങനെയെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകാനാണ് സാധ്യത. ഗൂഗിള്‍ അല്‍ഗോരിതം പ്രകാരം സെര്‍ച്ചില്‍ വരുന്ന ഫലങ്ങളില്‍ കൂടുതല്‍ ക്ലിക്ക് ചെയ്യുന്ന ഫലങ്ങളായിരിക്കും പിന്നീടുള്ള സെര്‍ച്ചില് ആദ്യം കാണിക്കുക. ക്രിമിനലുകളുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോയും കാണിക്കുന്ന വാര്‍ത്ത പരന്നതോടെ, ആളുകള്‍ നിജസ്ഥിതി അറിയാന്‍ ഗൂഗിള്‍ സേര്‍ച്ച്‌ ചെയ്യുകയും, സേര്‍ച്ച്‌ രിസല്ട്ടില്‍ വരുന്ന നരേന്ദ്ര മോദിയുടെ ഫോട്ടോകല്‍ ക്ലിക്ക് ചെയ്യുകയും ചെയ്യുന്നു. ഇങ്ങനെ പോയാല്‍ മോദിജിയെ  ക്രിമിനല്‍ പട്ടികയില്‍ നിന്നും ഒഴിവാക്കാന്‍ ഗൂഗിള്‍  അല്‍ഗോരിതം തന്നെ പോളിച്ചെഴുതേണ്ടിവരും

 

prp

Leave a Reply

*